സസ്‌പെന്റ് ചെയ്തതിന് പിന്നാലെ ഡിഎംകെ എംഎല്‍എയ്ക്ക് ബിജെപി ഓഫീസില്‍ സ്വീകരണം

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയ ഡിഎംകെ എംഎല്‍എ കു.ക ശെല്‍വത്തെ പാര്‍ട്ടി പുറത്താക്കി
സസ്‌പെന്റ് ചെയ്തതിന് പിന്നാലെ ഡിഎംകെ എംഎല്‍എയ്ക്ക് ബിജെപി ഓഫീസില്‍ സ്വീകരണം

ചെന്നൈ:  പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഡിഎംകെ എംഎല്‍എ കു.ക ശെല്‍വന് ബിജെപി ഓഫീസില്‍ വന്‍ സ്വീകരണം. പാര്‍ട്ടി നടപടിക്ക് പിന്നാലെ എംഎല്‍എ ചെന്നൈയിലെ ബിജെപി ഓഫീസ് സന്ദര്‍ശിക്കുകയായായിരുന്നു. ഡിഎംകെയില്‍ നടക്കുന്നത് കുടുംബവാഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയ ഡിഎംകെ എംഎല്‍എ കു.ക ശെല്‍വത്തെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തിരുന്നു. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ ശെല്‍വത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന പ്രചാരണവും ശക്തമായിരുന്നു.

പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ചുമതലകളില്‍ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കിയതായി ഡിഎംകെ നേതൃത്വം അറിയിച്ചു.

തന്റെ ഡല്‍ഹി സന്ദര്‍ശനം റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിനെ കാണാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. നുങ്കപ്പാങ്കം റെയില്‍വെ സ്റ്റേഷനിലെ ലിഫ്റ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അയോധ്യമോഡലില്‍ രാമേശ്വരം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് നഡ്ഡയെ കണ്ടത്. മോദിയുടെ ഭരണത്തെ പ്രശംസിച്ച അദ്ദേഹം അയോധ്യയില്‍ രാമക്ഷേത്രത്തിന് ആശംസകള്‍ നേരുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടികള്‍ സ്വീകരിച്ചത്.

1997ല്‍ എഐഎഡിഎംകെയില്‍ നിന്നുമാണ് കെ കെ ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നത്. നിലവില്‍ ചെന്നൈയിലെ തൗസന്റ് ലൈറ്റ്‌സ് നിയോജമണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.
കു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com