ശബ്ദം ഉണ്ടാക്കാതെ പബ്ജി കളിക്കാന്‍ ആവശ്യപ്പെട്ടു, യുവാവിനെ മരത്തടി കൊണ്ട് ക്രൂരമായി അടിച്ചുകൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

ശബ്ദം ഉണ്ടാക്കാതെ പബ്ജി കളിക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതരായ മൂന്ന് യുവാക്കള്‍ ഒരാളെ അടിച്ചുകൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ശബ്ദം ഉണ്ടാക്കാതെ പബ്ജി കളിക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതരായ മൂന്ന് യുവാക്കള്‍ ഒരാളെ അടിച്ചുകൊന്നു. സംഭവത്തില്‍ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം നടന്നുവരികയാണ്.

ജമ്മു കശ്മീരിലെ ആര്‍ എസ് പുരയിലാണ് സംഭവം. ദലീപ് രാജ് എന്നയാളെയാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മൃഗീയമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ രാജ്കുമാര്‍, ബിക്രാം ജീത്ത്,രോഹിത് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ശബ്ദം ഉണ്ടാക്കാതെ കളിക്കാന്‍ ആവശ്യപ്പെട്ടതാണ് യുവാക്കളുടെ പ്രകോപനത്തിന് കാരണം. തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മരത്തടി ഉപയോഗിച്ചുളള മര്‍ദ്ദനത്തില്‍ ദലീപ് രാജ് തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com