അയോധ്യയിലെ പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല: യോഗി ആദിത്യനാഥ്, വിവാദം

അയോധ്യയിലെ പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല: യോഗി ആദിത്യനാഥ്, വിവാദം
അയോധ്യയിലെ പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല: യോഗി ആദിത്യനാഥ്, വിവാദം

ലക്‌നൗ: ബാബരി മസ്ജിദിനു പകരമായി അയോധ്യയില്‍ നിര്‍മിക്കുന്ന പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ടെലിവിഷന്‍ ചാനലുമായുള്ള അഭിമുഖത്തിലാണ് യോഗി നിലപാടു വ്യക്തമാക്കിയത്.

അയോധ്യയിലെ ക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍ മുന്‍നിരയില്‍ നിന്നത് മുഖ്യമന്ത്രിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പള്ളിയുടെ ചടങ്ങിലും പങ്കെടുക്കുമോയെന്ന് ചോദ്യം ഉയര്‍ന്നത്. പള്ളിയുടെ ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് യോഗി പറഞ്ഞു. യോഗി എന്ന നിലയിലും ഹിന്ദു എന്ന നിലയിലും പള്ളിയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്കാവില്ലെന്ന് ആദിത്യനാഥ് പറഞ്ഞു.

''മുഖ്യമന്ത്രി എന്ന നിലയിലാണ് നിങ്ങള്‍ ചോദിക്കുന്നതെങ്കില്‍ ഏതു വിശ്വാസവുമായും മതവുമായും സമുദായവുമായും തനിക്കൊരു പ്രശ്‌നവുമില്ല. യോഗി എന്ന നിലയിലാണ് ചോദ്യമെങ്കില്‍ നിശ്ചയമായും പങ്കെടുക്കില്ല എന്നു തന്നെയാണ് എന്റെ മറുപടി. ഹിന്ദു എന്ന നിലയില്‍ എനിക്ക് എന്റേതായ ആരാധാനാ രീതിയുണ്ട്'' - ആദിത്യനാഥ് പറഞ്ഞു.

താന്‍ ഈ കേസില്‍ വാദിയോ പ്രതിയോ അല്ലെന്ന് യോഗി ആദിത്യാനാഥ് പറഞ്ഞു. അതുകൊണ്ടുതന്നെ തന്നെ ക്ഷണിക്കേണ്ട കാര്യമില്ല. അങ്ങനെയൊരു ക്ഷണം വരില്ലെന്നു തന്നെയാണ് താന്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ കക്ഷിയായ സമാജ്വാദി പാര്‍ട്ടി രംഗത്തുവന്നു. യുപിയിലെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പു പറയണമെന്ന് എസ്പി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com