സർവകലാശാലകളുടെ കേന്ദ്ര റാങ്കിങ്; ജാമിയ മിലിയ ഒന്നാമത്

40 സർവകലാശാലകളാണ് പട്ടികയിൽ ആകെ ഉള്ളത്
സർവകലാശാലകളുടെ കേന്ദ്ര റാങ്കിങ്; ജാമിയ മിലിയ ഒന്നാമത്

ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളുടെ റാങ്കിങ്ങിൽ ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാല ഒന്നാമത്. റാ​ങ്കി​ങ്ങി​ൽ 90 ശ​ത​മാ​നം സ്​​കോ​ർ നേ​ടിയാണ് ജാമിയ മിലിയ ഇ​സ്​​ലാ​മി​യ സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാ​മ​തെ​ത്തിയത്. 40 സർവകലാശാലകളാണ് പട്ടികയിൽ ആകെ ഉള്ളത്.

അരുണാചൽ പ്രദേശിലെ രാജിവ് ഗാന്ധി സർവകലാശാലയാണ് രണ്ടാമത് (83 ശതമാനം). 82 ശതമാനം സ്കോറുമായി ജെഎൻയു മൂന്നാമതും 78 ശതമാനം സ്കോറുമായി അലിഗഡ് സർവകലാശാല നാലാമതുമാണ്.

ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, പിഎ​ച്ച്ഡി, എംഫി​ൽ കോ​ഴ്‌​സു​ക​ളി​ൽ ഓരോ വർഷവും അഡ്മിഷനെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം, പെ​ൺ​കു​ട്ടി​ക​ളു​ടെ എ​ണ്ണം, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നുമുള്ള വിദ്യാർത്ഥികൾ, അധ്യാപകരുടെ ​ഗുണനിലവാരം, സൗകര്യങ്ങൾ, വി​ദ്യാ​ർ​ഥി -അ​ധ്യാ​പ​ക അ​നു​പാ​തം തുടങ്ങി നിരവധി കാര്യങ്ങൾ പരിഗണിച്ചാണ് സ്കോറുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com