ഇന്നലെ 61,408 പേര്‍ക്കു കോവിഡ്, മരണം 803; രാജ്യത്തെ വൈറസ് ബാധിതര്‍ 31,06,349 ആയി

ഇന്നലെ 61,408 പേര്‍ക്കു കോവിഡ്, മരണം 803; രാജ്യത്തെ വൈറസ് ബാധിതര്‍ 31,06,349 ആയി
ഇന്നലെ 61,408 പേര്‍ക്കു കോവിഡ്, മരണം 803; രാജ്യത്തെ വൈറസ് ബാധിതര്‍ 31,06,349 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 61,408 കോവിഡ് കേസുകള്‍. 836 പേര്‍ ഈ സമയത്തിനിടെ വൈറസ് ബാധ മൂലം മരിച്ചു. 57,468 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.

ഇതുവരെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31,06,349 ആയി. ഇതില്‍ 23,38,036 പേര്‍ രോഗമുക്തി നേടി. 57,542 പേരാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്.

അമേരിക്കയിലും ബ്രസീലിലുമാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെങ്കിലും പ്രതിദിന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യ മറ്റ് രണ്ട് രാജ്യങ്ങളെയും മറികടക്കുമെന്ന ആശങ്ക വിദഗ്ധര്‍ പങ്കു വയ്ക്കുന്നുണ്ട്.
കഴിഞ്ഞ 18 ദിവസം തുടര്‍ച്ചയായി ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യം ഇന്ത്യയാണ്.

നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. ഇവിടെ ആകെ രോഗബാധിതരുടെ എണ്ണം 5,874,123 ആയി. 180,604 പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്. 3,167,028 പേര്‍ സുഖം പ്രാപിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീല്‍ ഇപ്പോഴും രണ്ടാം സ്ഥാനത്ത് തുടരുകയാണ്. രാജ്യത്ത് 3,605,783 പേര്‍ക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 114,772 ആയി.2,709,638 പേര്‍ രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി മുപ്പത്തിയാറ് ലക്ഷത്തിലേക്ക് അടുത്തിരിക്കുകയാണ്. മരണസംഖ്യ 812,181 ആയി ഉയര്‍ന്നു. 16,075,290 പേര്‍ സുഖം പ്രാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com