'അശ്ലീല ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും വിളിക്കുക', കാമുകിയുമായി ബ്രേക്ക് അപ്; അമ്മയുടെ നമ്പര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട് യുവാവ് 

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് കാമുകിയുടെ അമ്മയുടെ നമ്പര്‍ ദുരുപയോഗം ചെയ്ത യുവാവ് പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് കാമുകിയുടെ അമ്മയുടെ നമ്പര്‍ ദുരുപയോഗം ചെയ്ത യുവാവ് പിടിയില്‍. ചെന്നൈ സ്വദേശിയായ യുവാവാണ് സൈബര്‍ സെല്ലിന്റെ പിടിയിലായത്. 

പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതോടെയാണ് യുവാവ് വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി നമ്പര്‍ പ്രചരിപ്പിച്ചത്.അശ്ലീല ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും വിളിക്കുക എന്ന് പറഞ്ഞാണ് നമ്പര്‍ നല്‍കിയത്. ശല്യമായതോടെ പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് സൈബര്‍ സെല്ലിന്റെ വലയിലായത്. പെണ്‍കുട്ടിയുടെ പേരിലാണ് യുവാവ് അക്കൗണ്ട് തുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com