ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ടില്‍ കാമുകനെയും കൂട്ടി ഓസ്‌ട്രേലിയയില്‍, ലോക്ക്ഡൗണില്‍ കുടുങ്ങി; യുവതിക്കെതിരെ വിവാഹേതര ബന്ധം ആരോപിച്ച് 46കാരന്‍

ഉത്തര്‍പ്രദേശില്‍ ഓസ്‌ട്രേലിയയിലേക്കുളള യാത്രയില്‍ കാമുകനെ കൂടെ കൂട്ടാന്‍ ഭര്‍ത്താവിന്റെ പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് തയ്യാറാക്കി ഭാര്യ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഓസ്‌ട്രേലിയയിലേക്കുളള യാത്രയില്‍ കാമുകനെ കൂടെ കൂട്ടാന്‍ ഭര്‍ത്താവിന്റെ പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് തയ്യാറാക്കി ഭാര്യ. മാര്‍ച്ചില്‍ തിരിച്ചുവരാന്‍ പദ്ധതിയിട്ടുവെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇരുവരും ഓസ്‌ട്രേലിയയില്‍ കുടുങ്ങി. ഓഗസ്റ്റില്‍ തിരികെ എത്തിയ ഭാര്യക്കെതിരെ വിവാഹേതര ബന്ധം ആരോപിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി.

ഉത്തര്‍പ്രദേശിലെ പിലിബിത്തിലാണ് സംഭവം. ജനുവരിയിലാണ് ഭര്‍ത്താവിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 36കാരിയും കാമുകനായ സന്ദീപ് സിങ്ങും ഓസ്‌ട്രേലിയയിലേക്ക് പോയത്. യാത്രയില്‍ സംശയം തോന്നിയ 46 കാരനായ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി മുംബൈയില്‍ ജോലി ചെയ്യുകയാണ് 46കാരന്‍. വല്ലപ്പോഴും മാത്രമാണ് 46 കാരന്‍ ഭാര്യയെ കണ്ടിരുന്നത്.

മെയ് 18ന് നാട്ടില്‍ എത്തിയപ്പോള്‍ ഭാര്യ വീട്ടില്‍ ഉണ്ടായിരുന്നില്ല. സന്ദീപിന്റെ കുടുംബത്തില്‍ നിന്നാണ് ഇരുവരും ഒരുമിച്ച് ഓസ്‌ട്രേലിയയിലേക്ക് പോയിരിക്കുന്ന കാര്യം അറിഞ്ഞത്. തുടര്‍ന്ന് വിവരങ്ങള്‍ അറിയാന്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ തന്റെ പേരില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കി. 

എന്നാല്‍ ഒരു വര്‍ഷം മുന്‍പ് തന്റെ പേരില്‍ പാസ്‌പോര്‍ട്ട് എടുത്തതായി പാസ്‌പോര്‍ട്ട് ഓഫീസ് അറിയിച്ചു. തുടര്‍ന്നാണ് 46കാരന്‍ പരാതി നല്‍കിയതെന്ന് പൊലീസ് പറയുന്നു. 46കാരന്‍ അറിയാതെ എങ്ങനെ അയാളുടെ പേരില്‍ പാസ്‌പോര്‍ട്ട് നല്‍കിയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com