കോവിഡ് സ്ഥിരീകരിച്ചിട്ടും എയര്‍ ഇന്ത്യ ജീവനക്കാരി വിമാനത്തില്‍; അന്വേഷണം

കോവിഡ് പോസിറ്റിവായ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ മുതിര്‍ന്ന ജീവനക്കാരി ജോലി ചെയ്തതായി ആരോപണം
കോവിഡ് സ്ഥിരീകരിച്ചിട്ടും എയര്‍ ഇന്ത്യ ജീവനക്കാരി വിമാനത്തില്‍; അന്വേഷണം


ന്യൂഡല്‍ഹി:  കോവിഡ് പോസിറ്റിവായ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ മുതിര്‍ന്ന ജീവനക്കാരി ജോലി ചെയ്തതായി ആരോപണം. വിമാനം പുറപ്പെടുന്നതിന് 50 മിനിറ്റ് മുന്‍പെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം എയര്‍ലൈന്‍ കമ്പനിക്ക് ലഭിച്ചിരുന്നതായാണ് വിവരം. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു

നവംബര്‍ 12നാണ് 44 വയസ്സുളള ക്യാബിന്‍ ക്രൂ അംഗം ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയയായത്. നവംബര്‍ 13ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്ത ഡല്‍ഹി  മധുര വിമാനത്തിലെ ഹെഡ് ക്രൂ അംഗമായിരുന്നു ഇവര്‍. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പോസിറ്റീവാണെന്നുളള പരിശോധനാഫലം വന്നത്. എന്നാല്‍ നവംബര്‍ 14 മുതലാണ് ഇവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്. കോവിഡ് പോസിറ്റിവാണെന്ന് അറിഞ്ഞിട്ടും നവംബര്‍ 13ന് മുഴുവന്‍ സമയവും ഇവരെ എയര്‍ലൈന്‍ ജോലി ചെയ്യാന്‍ അനുവദിച്ചതായാണ് ആരോപണം.

രാജ്യാന്തര വിമാനസര്‍വീസിന് ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ഇവര്‍ക്ക് തൊട്ടടുത്ത ദിവസം അന്താരാഷ്ട്ര മേഖലയിലാണ് ജോലി ചെയ്യേണ്ടിയിരുന്നത്. അതിനാല്‍ ഒരു ടെസ്റ്റ് നടത്തിയിരുന്നു. അവരെ നവംബര്‍ 14 മുതല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കൊന്നും തന്നെ കോവിഡ് പോസിറ്റീവല്ല. ഇക്കാര്യം ഞങ്ങള്‍ ഉറപ്പായും അന്വേഷിക്കുന്നതായിരിക്കും.' എയര്‍ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു. എന്നാല്‍ കോവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തിയ ജീവനക്കാരിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. 

അതേസമയം, ഷെഡ്യൂളിങ് സിസ്റ്റത്തിലെ ജീവനക്കാരുടെ റിപ്പോര്‍ട്ട് ഡേറ്റയില്‍ ഉദ്യോഗസ്ഥര്‍ കൃത്രിമം നടത്താന്‍ ശ്രമിച്ചതായി എയര്‍ലൈന്‍ വക്താക്കള്‍ ആരോപിച്ചു. ക്രൂ അംഗത്തെ പരിശോധിക്കുന്നതിനും അവര്‍ ഫ്‌ളൈറ്റില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നോ എന്നത് സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്ന് വ്യോമയാന വിദഗ്ധന്‍ വിപുല്‍ സക്‌സേന പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com