ഹണിമൂണ്‍ വേണ്ടെന്ന് വച്ചു, രണ്ടാഴ്ച കൊണ്ട് ബീച്ച് വൃത്തിയാക്കി വധുവരന്മാര്‍; നീക്കം ചെയ്തത് 800 കിലോ മാലിന്യം (വീഡിയോ)

കര്‍ണാടകയിലെ ബൈന്ദൂരിലെ സോമേശ്വര ബീച്ചാണ് ഇരുവരും ചേര്‍ന്ന് വൃത്തിയാക്കിയത്
ഹണിമൂണ്‍ ഒഴിവാക്കി ബീച്ച് വൃത്തിയാക്കി മാതൃകയായ നവദമ്പതികള്‍/ ഫെയ്‌സ്ബുക്ക് ചിത്രം
ഹണിമൂണ്‍ ഒഴിവാക്കി ബീച്ച് വൃത്തിയാക്കി മാതൃകയായ നവദമ്പതികള്‍/ ഫെയ്‌സ്ബുക്ക് ചിത്രം

ബംഗളൂരു: കല്യാണം കഴിഞ്ഞാല്‍ എവിടെ ഹണിമൂണ്‍ പോകണമെന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഹണിമൂണിന് പോകുന്നതിന് പകരം നാടിന്റെ നന്മയ്ക്കായി കൈകോര്‍ത്തിരിക്കുകയാണ് വധുവും വരനും. ബീച്ചിനെ മാലിന്യമുക്തമാക്കിയാണ് വധുവും വരനും മാതൃകയായത്.

കര്‍ണാടകയിലെ ബൈന്ദൂരിലെ സോമേശ്വര ബീച്ചാണ് ഇരുവരും ചേര്‍ന്ന് വൃത്തിയാക്കിയത്. കല്യാണത്തിന് മുന്‍പ് ഇരുവരും ഇവിടെ സ്ഥിരം സന്ദര്‍ശകരായിരുന്നു. കല്യാണത്തിന് ശേഷം ഹണിമൂണിന് ദൂരെദിക്കില്‍ പോകുന്നതിന് പകരം സ്ഥിരം പോകുന്ന സോമേശ്വര ബീച്ച് വൃത്തിയാക്കാന്‍ അനുദീപ് ഹെഗ്‌ഡെയും മിനുഷ കാഞ്ചയും തീരുമാനിക്കുകയായിരുന്നു. 

നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. രണ്ടാഴ്ച കൊണ്ടാണ് ബീച്ച് വൃത്തിയാക്കിയത്. പ്ലാസ്റ്റ്ിക് ഉള്‍പ്പെടെ 800 കിലോ മാലിന്യമാണ് ഇരുവരും ചേര്‍ന്ന് ബീച്ചില്‍ നിന്ന് നീക്കി തീരം മനോഹരമാക്കിയത്. ബീച്ചിലെ 40 ശതമാനം മാലിന്യവും നീക്കം ചെയ്യാന്‍ സാധിച്ചു. സന്നദ്ധപ്രവര്‍ത്തകര്‍ അടക്കം നിരവധിപ്പേര്‍ സഹായിച്ചതായും ഇരുവരും പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com