തലച്ചോറിലെ ശസ്ത്രക്രിയയ്ക്കിടെ കീബോര്‍ഡ് വായിച്ചും പാട്ട് പാടിയും ഒന്‍പത് വയസുകാരി; അപൂര്‍വ്വം

ഓപ്പറേഷന്‍ ടേബിളില്‍ കീബോര്‍ഡ് വായിക്കുകയും പാട്ട് പാടുകയും ചെയ്യുന്നതിനിടെ, ഒന്‍പതുകാരിക്ക് അപൂര്‍വ്വ ശസ്ത്രക്രിയ
ശസ്ത്രക്രിയയ്ക്കിടെ കീബോര്‍ഡ് വായിക്കുന്ന ഒന്‍പത് വയസുകാരി/ എഎന്‍ഐ ചിത്രം
ശസ്ത്രക്രിയയ്ക്കിടെ കീബോര്‍ഡ് വായിക്കുന്ന ഒന്‍പത് വയസുകാരി/ എഎന്‍ഐ ചിത്രം

ഭോപ്പാല്‍: ഓപ്പറേഷന്‍ ടേബിളില്‍ കീബോര്‍ഡ് വായിക്കുകയും പാട്ട് പാടുകയും ചെയ്യുന്നതിനിടെ, ഒന്‍പത് വയസുകാരിക്ക് അപൂര്‍വ്വ ശസ്ത്രക്രിയ. തലയില്‍ ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് ഒന്‍പത് വയസുകാരി ദേശസ്‌നേഹം ഉണര്‍ത്തുന്ന പാര്‍ട്ടുകള്‍ പാടിയതും കീബോര്‍ഡ് വായിച്ചതും. 

ഗ്വാളിയാറിലെ സ്വകാര്യ ആശുപത്രിയാണ് അപൂര്‍വ്വ ശസ്ത്രക്രിയയ്ക്ക് സാക്ഷിയായത്. ഉണര്‍ന്ന് ഇരിക്കുമ്പോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടികളില്‍ ഒരാള്‍ ആണ് ഇത് എന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. മസ്തിഷ്‌കാവരണത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. തലച്ചോറിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ശസ്ത്രക്രിയ.

പാടുമ്പോഴും കീബോര്‍ഡ് വായിക്കുമ്പോഴും ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞത് വഴി പെണ്‍കുട്ടിക്ക് ഉണ്ടാവുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ സാധിച്ചതായി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.ശസ്ത്രക്രിയയ്ക്ക് ഇടയില്‍ ഉണ്ടാകുന്ന നേരിയ പാകപ്പിഴ പോലും വലിയ അപകടങ്ങള്‍ക്ക് ഇടയാക്കാം. ഇത്തരം ശസ്ത്രക്രിയകള്‍ക്ക് വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനമാണ് വേണ്ടത്. രോഗികളുടെ ഭാഗത്ത് നിന്ന് സഹകരണവും അത്യാവശ്യമാണെന്ന് ഡോ അഭിഷേക് ചൗഹാന്‍ പറഞ്ഞു.

ഉണര്‍ന്ന് ഇരിക്കുമ്പോള്‍ ശസ്ത്രക്രിയ നടത്തിയാല്‍ ചെറിയ താളപ്പിഴകള്‍ വരെ മനസിലാക്കാന്‍  സാധിക്കും. ഇത് വിജയകരമായി ശസ്ത്രക്രിയ നടത്താന്‍ സഹായിക്കും. മധ്യപ്രദേശിലെ മൊറീനയില്‍ നിന്നുള്ളതാണ് പെണ്‍കുട്ടി. സിടി സ്‌കാനിലാണ് പെണ്‍കുട്ടിയുടെ തലച്ചോറില്‍ മുഴ കണ്ടെത്തിയത്. 

ഡിസംബര്‍ എട്ടിനായിരുന്നു ശസ്ത്ര്ക്രിയ. ഡോ അഭിഷേക് ചൗഹാന്റെ നേതൃത്വത്തില്‍ വിദഗ്ധര്‍ അടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയുടെ തലച്ചോറില്‍ നിന്ന് വിജയകരമായി മുഴ നീക്കം ചെയ്തത്. ശസ്ത്രക്രിയയ്ക്കിടെ പെണ്‍കുട്ടി തന്നെയാണ് കീബോര്‍ഡ് ആവശ്യപ്പെട്ടത്. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം പെണ്‍കുട്ടി ആശുപത്രി വിട്ടതായും അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com