പാകിസ്ഥാനെ തുരത്തിയ ധീര ജവാന്മാര്‍ക്ക് ആദരം; മരം കോച്ചുന്ന തണുപ്പില്‍ 180 കിലോമീറ്റര്‍ ഓടി സൈനികര്‍ (വീഡിയോ)

1971ല്‍ പാകിസ്ഥാനെതിരെ യുദ്ധം ചെയ്ത് വിജയം നേടിയ ഇന്ത്യന്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് ജവാന്മാര്‍
മരം കോച്ചുന്ന തണുപ്പില്‍ ഓടുന്ന സൈനികന്‍/ ചിത്രം: എഎന്‍ഐ
മരം കോച്ചുന്ന തണുപ്പില്‍ ഓടുന്ന സൈനികന്‍/ ചിത്രം: എഎന്‍ഐ

ജയ്പൂര്‍: 1971ല്‍ പാകിസ്ഥാനെതിരെ യുദ്ധം ചെയ്ത് വിജയം നേടിയ ഇന്ത്യന്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് ജവാന്മാര്‍.രാത്രിയിലെ മരം കോച്ചുന്ന തണുപ്പത്ത് കിലോമീറ്ററുകളോളം ഓടി ബിഎസ്എഫ് ജവാന്മാരാണ് ആദരം അര്‍പ്പിച്ചത്. രാജ്യാന്തര അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ 180 കിലോമീറ്റര്‍ ദൂരമാണ് ബിഎസ്എഫ് ജവാന്മാര്‍ റിലേ ഓട്ടം നടത്തിയത്. 

രാജസ്ഥാനിലെ ബിക്കാനീറിലാണ്  റിലേ ഓട്ടം സംഘടിപ്പിച്ചത്. 1971ല്‍ ബംഗ്ലാദേശ് വിമോചനത്തിനായി പാകിസ്ഥാനെതിരെ യുദ്ധം ചെയ്ത് വിജയം നേടിയ ഇന്ത്യന്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിക്കാനാണ് റിലേ ഓട്ടം സംഘടിപ്പിച്ചത്. 11 മണിക്കൂര്‍ കൊണ്ടാണ് 180 കിലോമീറ്റര്‍ ദൂരം ജവാന്മാര്‍ താണ്ടിയത്. അനൂപ്്ഗഢിലാണ് റാലി അവസാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com