സിഐഡി വനിതാ ഡിവൈഎസ്പി സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ ; കൊലപാതകമെന്ന് പിതാവ് ; ദുരൂഹത

By സമകാലികമലയാളം ഡെസ്ക്  |   Published: 18th December 2020 07:25 AM  |  

Last Updated: 18th December 2020 07:25 AM  |   A+A-   |  

cid dysp lakshmi

മരിച്ച ഡെപ്യൂട്ടി സൂപ്രണ്ട് വി ലക്ഷ്മി/ ഫയല്‍ ചിത്രം

 

ബംഗളൂരു : ബംഗലൂരുവിലെ സിഐഡി (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ) ഡപ്യൂട്ടി സൂപ്രണ്ട് സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. സിഐഡി ഡിവൈഎസ്പി വി ലക്ഷ്മിയെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 33 വയസ്സായിരുന്നു. 

പടിഞ്ഞാറന്‍ ബെംഗളൂരുവിലെ അന്നപൂര്‍ണേശ്വരി നഗറിലെ സുഹൃത്തിന്റെ വീട്ടില്‍ ബുധനാഴ്ച ആത്മഹത്യ ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 2014 ബാച്ച് കെഎസ്പിഎസ് ഓഫിസറാണ്. 2017ലാണ് ലക്ഷ്മി സര്‍വീസില്‍ കയറിയത്. 

മകളുടെ മരണം കൊലപാതകമാണെന്ന് ലക്ഷ്മിയുടെ പിതാവ് ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് മരണത്തിനു തൊട്ടുമുന്‍പ് ലക്ഷ്മിയുമായി ഇടപഴകിയ രണ്ടു സൃഹൃത്തുക്കള്‍ക്കെതിരെ പിതാവ് പരാതി നല്‍കി.