വിശ്വ ഭാരതിയുടെ 100ാം വാര്‍ഷികത്തിന് മമതയെ വിളിച്ചില്ല; കേന്ദ്രം അപമാനിച്ചുവെന്ന് തൃണമൂല്‍; 20 ദിവസം മുന്‍ ക്ഷണിച്ചതായി സര്‍വകലാശാല

വിശ്വ ഭാരതിയുടെ 100ാം വാര്‍ഷികത്തിന് മമതയെ വിളിച്ചില്ല; കേന്ദ്രം അപമാനിച്ചുവെന്ന് തൃണമൂല്‍; 20 ദിവസം മുന്‍ ക്ഷണിച്ചതായി സര്‍വകലാശാല
മമതാ ബാനര്‍ജി/ ഫയൽ
മമതാ ബാനര്‍ജി/ ഫയൽ

കൊല്‍ക്കത്ത: വിശ്വ ഭാരതി സര്‍വകലാശാലയുടെ 100ാം വര്‍ഷിക ചടങ്ങിലേക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ക്ഷണിച്ചില്ലെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ അതിഥിയായി പങ്കെടുത്ത വാര്‍ഷിക ആഘോഷ ചടങ്ങില്‍ മമതയുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവുമായി ടിഎംസി രംഗത്തെത്തിയത്. 

എന്നാല്‍ മമതയെ ക്ഷണിച്ചില്ലെന്ന പാര്‍ട്ടി ആരോപണം സര്‍വകലാശാല അധികൃതര്‍ തള്ളിക്കളഞ്ഞു. ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ 20 ദിവസം മുന്‍പേ തന്നെ ക്ഷണിച്ചിരുന്നുവെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. 

മമതാ ബാനര്‍ജനിയെ അപമാനിക്കാനുള്ള കേന്ദ്രത്തിന്റെ മനപ്പൂര്‍വമുള്ള ഇടപെടലിന്റെ ഭാഗമായാണ് ക്ഷണിക്കാതിരുന്നതെന്ന് തൃണമൂല്‍ ആരോപിച്ചു. ടാഗോര്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ മമതയെപ്പോലെ അദ്ദേഹത്തേയും ഇവര്‍ അപമാനിക്കുമായിരുന്നു. കാരണം ടാഗോറിന്റെ ചിന്തകളും ദര്‍ശനങ്ങളുമാണ് മമതയുടെ ഭരണത്തെ നയിക്കുന്ന ആശയങ്ങളെന്നും തൃണമൂല്‍ വ്യക്തമാക്കി. 

അതേസമയം ചടങ്ങില്‍ പങ്കെടുത്തില്ലെങ്കിലും സര്‍വകലാശാലയുടെ 100 വാര്‍ഷികം സംബന്ധിച്ച് മമത ട്വീറ്റ് ചെയ്തു. 'വിശ്വ ഭാരതി സര്‍വ്വകലാശാലയ്ക്ക് 100 വയസ് തികയുന്നു. രബീന്ദ്രനാഥ ടാഗോറിന്റെ ഏറ്റവും മികച്ച പരീക്ഷണമായിരുന്നു ഈ പഠന ക്ഷേത്രം. ഈ മഹത്തായ ദര്‍ശകന്റെ തത്ത്വചിന്തയും ദര്‍ശനവും നാം സംരക്ഷിക്കണം'- ട്വിറ്റര്‍ കുറിപ്പില്‍ മമത വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com