കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ച ഇന്‍സ്‌പെക്ടറെ ജീവനോടെ ചുട്ടു കൊല്ലാന്‍ ശ്രമം, പൊലീസുകാരുടെ മുഖത്തേയ്ക്ക് മുളകു പൊടി എറിഞ്ഞു; ഭീകരാന്തരീക്ഷം, 16 പേര്‍ അറസ്റ്റില്‍

കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഇന്‍സ്‌പെക്ടറെ ജീവനോടെ കത്തിക്കാന്‍ ശ്രമിച്ച കേസില്‍ 16 പേര്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഇന്‍സ്‌പെക്ടറെ ജീവനോടെ കത്തിക്കാന്‍ ശ്രമിച്ച കേസില്‍ 16 പേര്‍ അറസ്റ്റില്‍. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മുളക് പൊടി വിതറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

ഹൈദരാബാദിലെ രച്ചക്കോണ്ട പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെയാണ് പിടികൂടിയത്. ജവഹര്‍നഗര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറെ ജീവനോടെ ചുട്ടു കൊല്ലാന്‍ ശ്രമിച്ചു എന്നതാണ് കേസിന് ആധാരം. കഴിഞ്ഞയാഴ്ചയാണ് ജവഹര്‍നഗര്‍ മുനിസിപ്പാലിറ്റിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള പ്രത്യേക ഡ്രൈവിന്റെ ഭാഗമായി പൊലീസ് സംഘം സ്ഥലത്തെത്തിയത്. 1.20 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുകയായിരുന്നു ലക്ഷ്യം.

മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ക്ക് അകമ്പടി പോയ ഇന്‍സ്‌പെക്ടര്‍ ഭിക്ഷാപതി റാവു ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആള്‍ക്കൂട്ടം കൊല്ലാന്‍ ശ്രമിച്ച ഇന്‍സ്‌പെക്ടറെ രക്ഷപ്പെടുത്തുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക്് നേരെ മുളക് പൊടി വിതറിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com