'മൂന്നാംമുറയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അതേ യുവാവിന്റെ രൂപം'; 'പ്രേതഭീതി'യില്‍ ഒരു പൊലീസ് സ്റ്റേഷന്‍

ആഴ്ചകള്‍ക്ക് മുന്‍പ് പൊലീസ് സ്റ്റേഷനില്‍ ഒരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഒരു പൊലീസ് സ്റ്റേഷന്‍ 'പ്രേത ഭീതി'യുടെ പിടിയില്‍. ആഴ്ചകള്‍ക്ക് മുന്‍പ് പൊലീസ് സ്റ്റേഷനില്‍ ഒരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു. യുവാവിനോട് രൂപ സാദൃശ്യമുളള പ്രേതത്തെ കണ്ട് ഭയന്നതായി പൊലീസുകാര്‍ പറഞ്ഞതായി ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മീററ്റ് ജില്ലയിലെ ടിപി നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് അവിശ്വസനീയമായ വാര്‍ത്ത വരുന്നത്.പൊലീസുകാരുടെ മൂന്നാംമുറ പ്രയോഗത്തെ തുടര്‍ന്ന് മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന ആരോപണം ശക്തമാണ്. ആഴ്ചകള്‍ക്ക് മുന്‍പ് നൈറ്റ് ഡ്യൂട്ടിയില്‍ ജോലി ചെയ്യവേ,  അതേ യുവാവിനെ തന്നെ കണ്ട് ഭയന്നു എന്നാണ് പൊലീസുകാര്‍ പറയുന്നത്.

പ്രേതഭീതി അകറ്റാന്‍ പൊലീസുകാര്‍ ഹനുമാന്‍ ചാലീസ മന്ത്രം ചൊല്ലിയതായി റിപ്പോര്‍ട്ടുകളുണ്ട്. സ്റ്റേഷനില്‍ ഹനുമാന്റെ വിഗ്രഹം സ്ഥാപിക്കാനും പൊലീസുകാര്‍ക്ക് പദ്ധതിയുണ്ട്. അതേസമയം പ്രേതത്തെ കണ്ടു എന്ന വാര്‍ത്തകള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേഷ് ചന്ദ്ര നിഷേധിച്ചു. എന്നാല്‍ സ്റ്റേഷനില്‍ ഹനുമാന്‍ ചാലീസ മന്ത്രം ചൊല്ലി എന്ന കാര്യം അദ്ദേഹം സമ്മതിച്ചു. 'പൊലീസ് സ്റ്റേഷന്‍ എന്റെ വീടു പോലെയാണ്. അതിനാല്‍ ഞങ്ങള്‍ ഇവിടെ ഹോമം നടത്തി'- ദിനേഷ് ചന്ദ്രയുടെ ന്യായീകരണം ഇങ്ങനെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com