'കൊറോണയാണെന്ന് സംശയം; അടുത്തുവരുന്നവരെ കല്ലെറിഞ്ഞോടിച്ചു; ജീവിച്ചിരിക്കുന്നത് നാടിന് ശാപം'; 54കാരന്‍ ജീവനൊടുക്കി 

തനിക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയിച്ച് 54 കാരന്‍ ജീവനൊടുക്കി
'കൊറോണയാണെന്ന് സംശയം; അടുത്തുവരുന്നവരെ കല്ലെറിഞ്ഞോടിച്ചു; ജീവിച്ചിരിക്കുന്നത് നാടിന് ശാപം'; 54കാരന്‍ ജീവനൊടുക്കി 

ഹൈദരബാദ്: തനിക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയിച്ച് 54 കാരന്‍ ജീവനൊടുക്കി. താന്‍ കാരണം മറ്റുള്ളവര്‍ക്ക് രോഗം പകരരുതെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തത്. മൂത്രാശയ രോഗവുമായി ബന്ധപ്പെട്ടാണ് ബാലകൃഷ്ണയ്യ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. അസുഖം സംബന്ധിച്ച് ഡോക്ടര്‍മാര്‍ നടത്തിയ പരാമര്‍ശം ബാലകൃഷ്ണയ്യ തെറ്റിദ്ധരിക്കുകയായിരുന്നു. ഇതാണ് പിതാവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് മകന്‍ പറയുന്നു. 

കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് വീട്ടുകാര്‍ മുഴുവന്‍ പറഞ്ഞിട്ടും ബാലകൃഷ്ണയ്യ വിശ്വസിക്കാന്‍ തയ്യാറായില്ല. വീട്ടുകാരെ അദ്ദേഹത്തിനടത്തേക്ക് വരാന്‍ പോലും അനുവദിച്ചില്ല. നാട്ടുകാരെയും തന്നില്‍ നിന്ന് മാറ്റി നിര്‍ത്തിയതായും ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയിലെ പരിശോധയ്ക്കിടെ ഹൃദയസമ്മര്‍ദ്ദം വലിയ തോതില്‍ വര്‍ധിച്ചിരുന്നു.  അതുകൊണ്ട് ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ അവരുടെ ശൈലിയില്‍  പിതാവിനോട് പറഞ്ഞിരുന്നു. ഇത് പിതാവ് തെറ്റിദ്ധരിക്കുകയായിരുന്നെന്ന് മകന്‍ പറയുന്നു. 

അണുബാധയുള്ളതിനാല്‍ മറ്റ് അണുബാധകള്‍ ഏല്‍ക്കാതിരിക്കാന്‍ മാസ്‌ക് ധരിക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായി ഭാര്യ പറയുന്നു. എന്നാല്‍ ഇതിനെ പറ്റി ആവശ്യമായ അവബോധം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ശനിയാഴ്ച മുതലാണ് വിചിത്രമായ രീതിയില്‍ പെരുമാറാന്‍ തുടങ്ങിയത്. തിങ്കളാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് ഭാര്യ കൂട്ടിച്ചേര്‍ത്തു. 

കൊറോണ രോഗമാണെന്ന് തോന്നിയതിനാല്‍ അച്ഛന്‍ വലിയ തോതില്‍ പരിഭ്രാന്തനായിരുന്നു. താന്‍ കുടുംബത്തിനും ഗ്രാമത്തിനും ഭീഷണിയാണെന്ന് വിശ്വസിക്കാന്‍ തുടങ്ങി. തന്റെ അടുത്തെത്തുന്നവരെ കല്ലെടുത്ത് എറിഞ്ഞ് ഓടിക്കാന്‍ തുടങ്ങി. അതുകൊണ്ട് താന്‍ ജീവിച്ചിരിക്കുന്നത് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അപകടമാണെന്ന് വിശ്വസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മകന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com