പുല്‍വാമ കൊണ്ടു ഗുണമുണ്ടായത് ആര്‍ക്ക്?ആരാണ് ഉത്തരവാദി: രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി, എപ്പോഴും നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നുവെന്ന് ബിജെപി

പുല്‍വാമ ഭീകരാക്രമണത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
പുല്‍വാമ കൊണ്ടു ഗുണമുണ്ടായത് ആര്‍ക്ക്?ആരാണ് ഉത്തരവാദി: രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി, എപ്പോഴും നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നുവെന്ന് ബിജെപി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആക്രമണത്തില്‍ ആരാണ് നേട്ടം കൊയ്തതെന്നും അന്വേഷണം എതുവരെയായെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. ആക്രമണത്തിലേക്ക് വഴിതിരിച്ച സുരക്ഷാ പിഴവുകളില്‍ ബിജെപി സര്‍ക്കാരിലെ ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു. 

രാഹുല്‍ ഗാന്ധിക്ക് എതിരെ ബിജെപി രംഗത്തെത്തി. ഹീനമായ ആക്രണത്തെക്കുറിച്ച് ക്രൂരമായ പ്രസ്തവാനയാണ് രാഹുല്‍ നടത്തിയതെന്ന് ബിജെപി വക്താവ് സാംപിത് പാത്ര ആരോപിച്ചു. നേട്ടങ്ങളെക്കുറിച്ച് അല്ലാതെ ഗാന്ധി കുടുംബത്തിന് ചിന്തിക്കാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. 

അതേസമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ രക്തസാക്ഷിത്വം രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കവെയാണ് അവരുടെ ജീവന്‍ നഷ്ടമായതെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. 

2019 ഫെബ്രുവരി പതിനാലിനായിരുന്നു രാജ്യത്തെ നടുക്കിയ കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനിക വ്യൂഹത്തിന് നേരെ ചാവേര്‍ ആക്രമണം നടന്നത്. ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തില്‍ വയനാട് സ്വദേശി വി വി വസന്തകുമാര്‍ ഉള്‍പ്പെടെയുള്ള നാല്‍പ്പത് ധീരജവാന്‍മാരുടെ ജീവന്‍ പൊലിഞ്ഞു. അതിലുമേറെ പേര്‍ക്ക് പരിക്കു പറ്റി. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയിലായിരുന്നു സിആര്‍പിഎഫിന്റെ എഴുപത് ബസുകള്‍ അടങ്ങിയ വാഹന വ്യൂഹം. 2500പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ നേര്‍ക്ക് സ്‌ഫോടകവസ്ഥുക്കള്‍ നിറച്ച ജീപ്പുമായി തീവ്രവാദി ഇടിച്ചു കയറുകയായിരുന്നു. 

ലോക്‌സഭ തെരഞ്ഞെടുപ്പിന് രണ്ടു മാസം മുമ്പ് നടന്ന ആക്രമണം രാജ്യത്തെ പിടിച്ചുകുലുക്കി. ദേശവ്യാപകമായി പ്രതിഷേധങ്ങളുയര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെല്ലാം ഉചിതമായ മറുപടി നല്‍കണം എന്ന് ഒരേ സ്വരത്തോടെ ആവശ്യപ്പെട്ടു. ദേശ സുരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കയും പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ടുവച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com