ആര്‍ത്തവ സമയത്ത് ഭക്ഷണം പാകം ചെയ്തു; വഴിയാത്രക്കാര്‍ക്ക് വിരുന്നൊരുക്കി സ്ത്രീകളുടെ പ്രതിഷേധം

ആര്‍ത്തവ സമയത്ത് പരസ്യമായി ഭക്ഷണം പാകം ചെയ്ത് വിളമ്പി വനിതകളുടെ പ്രതിഷേധം
ആര്‍ത്തവ സമയത്ത് ഭക്ഷണം പാകം ചെയ്തു; വഴിയാത്രക്കാര്‍ക്ക് വിരുന്നൊരുക്കി സ്ത്രീകളുടെ പ്രതിഷേധം

ന്യൂഡല്‍ഹി: ആര്‍ത്തവ സമയത്ത് പരസ്യമായി ഭക്ഷണം പാകം ചെയ്ത് വിളമ്പി വനിതകളുടെ പ്രതിഷേധം. സാചി സഹേലി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് 28 സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് ഭക്ഷണം പാക് ചെയ്ത് വിളമ്പി പ്രതിഷേധിച്ചത്. 

ആര്‍ത്തവ ദിനങ്ങളില്‍ വീട്ടുകാര്‍ക്കായി ഭക്ഷണമുണ്ടാക്കുന്ന സ്ത്രീകള്‍ അടുത്ത ജന്മത്തില്‍ തെരുവ് നായ ആയി ജനിക്കുമെന്ന് ഗുജറാത്തിലുള്ള സ്വാമി നാരായണ്‍ ഭുജ് മന്ദിറിലെ പുരോഹിതന്‍ സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. ഇതേ സ്ഥാപനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കോളജിലെ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധനയ്ക്ക് വിധേയരാക്കിയതും വലിയ വിവാദത്തിനാണ് തിരി കൊളുത്തിയത്. ഈ രണ്ട് സംഭവങ്ങളിലും പ്രതിഷേധിച്ചാണ് 28 സ്ത്രീകള്‍ പരസ്യമായി ഭക്ഷണം പാകം ചെയ്ത് വഴിയാത്രക്കാര്‍ക്ക് വിരുന്നൂട്ടിയത്. 

ഡല്‍ഹിയിലെ മയൂര്‍ വിഹാറിലാണ് പ്രതിഷേധം അരങ്ങേറിയത്. 300ലധികം പേര്‍ ഇവിടെ വന്ന് ഭക്ഷണം കഴിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രതിഷേധത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചു. 

നേരത്തെ വനിതാ കോളജിലെ 68 വിദ്യാര്‍ഥിനികളേയാണ് അടിവസ്ത്രമൂരി ആര്‍ത്തവ പരിശോധനയ്ക്ക് വിധേയരാക്കിയത്. സംഭവം വന്‍ വിവാദമായി. തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ അടക്കമുള്ള ഏതാനും ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയായിരുന്നു കൃഷ്ണസ്വരൂപ് ദാസ്ജിയുടെ വിവാദ പ്രസംഗം. ആര്‍ത്തവമുള്ള സ്ത്രീകള്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്ന പുരുഷന്മാര്‍ അടുത്ത ജന്മത്തില്‍ കാളയായി ജനിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com