വീട്ടിലെ നിധി കണ്ടെത്താന്‍ സഹായിക്കാം; ഗര്‍ഭം ധരിക്കാന്‍ പ്രത്യേക പൂജ; യുവതിയെയും പ്രായപുര്‍ത്തിയാകാത്ത സഹോദരിമാരെയും പീഡിപ്പിച്ചു; ആള്‍ദൈവം അറസ്റ്റില്‍

സഹോദരിമാര്‍ ഗര്‍ഭം ധരിക്കാതിരിക്കാന്‍ ആരോ  കുടുംബത്തിന് നേരെ മന്ത്രവാദം നടത്തിയിട്ടുണ്ടെന്ന് ആള്‍ദൈവം യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു
വീട്ടിലെ നിധി കണ്ടെത്താന്‍ സഹായിക്കാം; ഗര്‍ഭം ധരിക്കാന്‍ പ്രത്യേക പൂജ; യുവതിയെയും പ്രായപുര്‍ത്തിയാകാത്ത സഹോദരിമാരെയും പീഡിപ്പിച്ചു; ആള്‍ദൈവം അറസ്റ്റില്‍

പൂനെ: വീട്ടില്‍ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്താനും ഗര്‍ഭം ധരിക്കാനും പ്രത്യേക പൂജ നടത്താമെന്ന വ്യാജേനെ യുവതിയെയും നാല് സഹോദരിയെയും ലൈംഗികമായി പീഡിപ്പിച്ച  ആള്‍ദൈവം അറസ്റ്റില്‍.  32കാരനായ സോംനാഥ് ചവാനാണ് അറസ്റ്റിലായത്. പ്രതി പീഡിപ്പിച്ച സഹോദരിമാരില്‍  രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

2019 ജനുവരിയിലും ഫെബ്രുവരിയിലുമാണ് ആള്‍ദൈവം ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതി. തിങ്കളാഴ്ചയാണ് യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

സഹോദരിമാര്‍ ഗര്‍ഭം ധരിക്കാതിരിക്കാന്‍ ആരോ  കുടുംബത്തിന് നേരെ മന്ത്രവാദം നടത്തിയിട്ടുണ്ടെന്ന് പ്രതിയായ സോംനാഥ് ചവാന്‍ 22 കാരിയായ യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. രണ്ട് സഹോദരിമാരില്‍ ഒരാളുടെ ജീവന്‍ അപകടത്തിലാണെന്നും അവളുടെ ജീവന്‍ രക്ഷിക്കാന്‍ താന്‍ ഒരു പൂജ നടത്താമെന്നും വീട്ടില്‍ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താന്‍ സഹായിക്കാമെന്നും യുവതിയോട് ആള്‍ദൈവം പറഞ്ഞു. ഇതിനായി പ്രത്യകേ പൂജ നടത്തണമെന്നും യുവതിയോട് മൂന്ന് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തതായും പൊലീസ് പറയുന്നു.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പ്രതി പരാതിക്കാരിയെ ബലാത്സംഗം ചെയ്തതായും സഹോദരിമാരെ സമയാസമയം പീഡിപ്പിക്കുയും ചെയ്തതായി കണ്ടെത്തി. പീഡനവിവരം പുറത്തുപറഞ്ഞാല്‍  കൊന്നുകളയുമെന്ന് ഇയാള്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയതായും, ഇരയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ വ്യാജരേഖകളും ഉണ്ടാക്കിയതായും പൊലീസ് പറുന്നു.
പ്രതിക്കെതിരെ നിരവധി കുറ്റകൃത്യങ്ങളാണ് പൊലീസ് ചുമത്തിയത്. പോക്‌സോ വകുപ്പ്, നരബലി, മന്ത്രവാദനിരോധനനിയമം എന്നീവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com