കാമുകനൊപ്പം അസ്വാഭാവികമായ രീതിയില്‍ യുവതി, ഭര്‍തൃസഹോദരനും നാട്ടുകാരും പിടികൂടി; നഗ്നനാക്കി നടത്തിച്ചു; വീഡിയോ പകര്‍ത്തി; വൈറല്‍

യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് അസ്വാഭാവികമായ രീതിയില്‍ ഇരുവരെയും കണ്ടത്
കാമുകനൊപ്പം അസ്വാഭാവികമായ രീതിയില്‍ യുവതി, ഭര്‍തൃസഹോദരനും നാട്ടുകാരും പിടികൂടി; നഗ്നനാക്കി നടത്തിച്ചു; വീഡിയോ പകര്‍ത്തി; വൈറല്‍

ആഗ്ര; കാമുകിക്കൊപ്പം അസ്വാഭാവികമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ യുവാവിനെ ഗ്രാമത്തിലൂടെ നഗ്നനായി നടത്തിച്ചു. ഇയാളെ നഗ്നനാക്കി നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

യുവാവിന് രണ്ട് ഭാര്യമാരും മൂന്ന് കുട്ടികളുമാണുള്ളത്. ഇത് കൂടാതെ മറ്റൊരു സ്ത്രീയുമായി ഇതേ ഗ്രാമത്തില്‍ ഇയാള്‍ക്ക് വിവാഹേതരബന്ധം ഉണ്ടായിരുന്നു. 

യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് അസ്വാഭാവികമായ രീതിയില്‍ ഇരുവരെയും കണ്ടത്. തുടര്‍ന്ന് യുവാവിനെ ഇയാളും നാട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ഇയാളെ നഗ്നനാക്കിയായിരുന്നു മര്‍ദ്ദനം. തുടര്‍ന്ന് ഇയാളെ നഗരത്തിലൂടെ നടത്തിച്ചു. നാല് മിനിറ്റ് നേരമുള്ള വീഡിയോ പകര്‍ത്തുകയും ചെയ്തു. 

സ്ത്രീയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസിനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം യുവാവിനെ നഗ്നനാക്കി റോഡിലൂടെ നടത്തിച്ച അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com