ഡല്‍ഹി കലാപം; ഒരുമാസത്തെ ശമ്പളം കൊല്ലപ്പെട്ട പൊലീസുകാരന്റെയും ഐബി ഓഫീസറുടെയും കുടുംബത്തിനെന്ന് എംപി പര്‍വേഷ് വര്‍മ

ഒരു എംപി എന്ന നിലയില്‍ തന്റെ ചുമതലയാണത്
ഡല്‍ഹി കലാപം; ഒരുമാസത്തെ ശമ്പളം കൊല്ലപ്പെട്ട പൊലീസുകാരന്റെയും ഐബി ഓഫീസറുടെയും കുടുംബത്തിനെന്ന് എംപി പര്‍വേഷ് വര്‍മ

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിളിന്റെയും ഐബി ഉദ്യോഗസ്ഥയും ബന്ധുക്കള്‍ക്ക് തന്റെ ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് ബിജെപി നേതാവും എംപിയുമായ പര്‍വേഷ് വര്‍മ. 

എംപി എന്ന നിലയില്‍ തന്റെ ചുമതലയാണത്. തന്റെ ഒരു മാസത്തെ ശമ്പളം കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഹെഡ് കോണ്‍സ്റ്റബില്‍ രത്തന്‍ലാലിന്റെയും ഐബി ഓഫീസര്‍ അങ്കിത് ശര്‍മയുടെയും കുടുംബത്തിന് നല്‍കുമെന്ന് വര്‍മ പറഞ്ഞു. ഡല്‍ഹിയിലെ കലാപം നിര്‍ഭാഗ്യകരമായി പോയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പര്‍വേഷ് വര്‍മയുടെ വിദ്വേഷപ്രസംഗമുള്‍പ്പെടെയായിരുന്നു കലാപത്തിനിടയാക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

കലാപത്തില്‍ 42 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 200ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങളും വീടുകളും പെട്രോള്‍ പമ്പുകളും തകര്‍ന്നു. മൂന്ന് പതിറ്റാണ്ടിനിടെ ഡല്‍ഹി കണ്ട വലിയ കലാപമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. 

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ഉടന്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി നിരസിച്ചിരുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മുഖ്യമന്ത്രി കെജരിവാളിനെ ഭീകരനെന്ന് വിളിച്ചതിന് ഇലക്ഷന്‍ കമ്മീഷന്‍ വര്‍മ്മയെ പ്രചാരണത്തില്‍ നിന്നും വിലക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com