കാമുകനുമായുളള സെക്‌സ് വീഡിയോ പുറത്തുവിടുമെന്ന് നിരന്തരം ഭീഷണി, അച്ഛന്‍ 17 കാരിയെ ബലാത്സംഗം ചെയ്തു; അമ്മയുടെ പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2020 04:53 PM  |  

Last Updated: 05th January 2020 04:53 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

മുംബൈ: കാമുകനുമായുളള ലൈംഗിക ബന്ധത്തിന്റെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 17 വയസ്സുകാരിയായ മകളെ അച്ഛന്‍ ബലാത്സംഗം ചെയ്തതായി പരാതി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അച്ഛനെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റ് തടയുന്നതിന്  മുന്‍കൂര്‍  ജാമ്യം തേടി സമര്‍പ്പിച്ച അപേക്ഷ പോക്‌സോ കോടതി തളളിയതിനെ തുടര്‍ന്ന്  സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ 40 കാരന്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ടുകള്‍. മകളുടെ മൊബൈല്‍ ഫോണ്‍ യാദൃച്ഛികമായി പരിശോധിച്ച അമ്മ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബലാത്സംഗകേസില്‍ കാമുകനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പെണ്‍കുട്ടിയുടെ പരാതി മുഖ്യമായി കേന്ദ്രീകരിക്കുന്നത് അച്ഛനെതിരെയാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാമുകന് മുന്‍കൂര്‍ജാമ്യം അനുവദിച്ചത്.

മുംബൈയിലാണ് സംഭവം. നവംബറില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ യാദൃച്ഛികമായി നോക്കിയ അമ്മ, നഗ്ന വീഡിയോകള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. മകളുടെ ഫോണില്‍ അച്ഛനാണ് വീഡിയോകള്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കിയ അമ്മ മകളോട് ഇക്കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

17കാരി കോളജിലെ സഹപാഠിയുമായി അടുപ്പത്തിലായിരുന്നു. കോളജ് പ്രോജക്ടിന്റെ ഭാഗമായി സഹായം തേടി ജൂലൈ മാസത്തില്‍ 17കാരന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വന്നു. ഇവിടെവച്ച് ആണ്‍കുട്ടി 17കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. ഇക്കാര്യം തുടക്കത്തില്‍ പെണ്‍കുട്ടി ആരോടും പറഞ്ഞില്ലെന്ന് പരാതിയില്‍ പറയുന്നു.

പിന്നീട് 17കാരനുമായുളള സെക്‌സിന്റെ വീഡിയോ കാണിച്ച് അച്ഛന്‍ മകളെ ബ്ലാക്ക്‌മെയിലിങ് ചെയ്യാന്‍ തുടങ്ങിയതായി അമ്മയുടെ പരാതിയില്‍ പറയുന്നു. അടുത്ത ദിവസം വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അച്ഛന്‍ ബലാത്സംഗം ചെയ്തു. കാമുകനും ഒന്നിച്ചുളള വീഡിയോ അമ്മയെ കാണിക്കുമെന്ന് പറഞ്ഞ് അച്ഛന്‍ നിരന്തരം ഭീഷണിപ്പെടുത്തി. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും അമ്മയുമായുളള വിവാഹബന്ധം വേര്‍പ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.