ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ല ; തനിച്ച് നേരിടാന്‍ കോണ്‍ഗ്രസ്

70 അംഗ ഡല്‍ഹി നിയമസഭയിലേക്ക് ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ് നടക്കുക
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ല ; തനിച്ച് നേരിടാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ്. ബിജെപിയെ നേരിടാന്‍ എഎപി ( ആം ആദ്മി പാര്‍ട്ടി)യുടെ കൂട്ടുപിടിക്കില്ലെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനൊരുങ്ങിയെന്നും, മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും ഡല്‍ഹി പിസിസി അധ്യക്ഷന്‍ സുഭാഷ് ചോപ്രയും പറഞ്ഞു.

ദേശീയ പൗരത്വ നിയമഭേദഗതി, പൗരത്വ രജിസ്റ്റര്‍ എന്നിവക്കെതിരായ സമരത്തോടെ കോണ്‍ഗ്രസിന് സംസ്ഥാനത്ത് പിന്തുണ വര്‍ധിച്ചതായാണ് പാര്‍ട്ടി നേതാക്കളുടെ കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വളരെ ആക്രമമോത്സുകമായ പ്രചാരണമാകും നടത്തുകയെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയര്‍മാന്‍  കീര്‍ത്തി ആസാദ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ഇലക്ഷന്‍ കമ്മിറ്റി, ക്യാംപെയ്ന്‍ കമ്മിറ്റി, മാനിഫെസ്റ്റോ കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി, ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി, മീഡിയ കോര്‍ഡിനേഷന്‍ കമ്മിറ്റി എന്നിങ്ങനെ 607 അം സമിതിയെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുത്തിട്ടുള്ളത്. 70 അംഗ ഡല്‍ഹി നിയമസഭയിലേക്ക് ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 11 ന് വോട്ടെണ്ണും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com