കേന്ദ്രസര്‍ക്കാരിനെതിരെ ബഹുജനപ്രക്ഷോഭത്തിന് സിപിഎം; യുവതയുടെ പോരാട്ടത്തിന് പിന്തുണ

വിവേകാനന്ദന്‍, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ജന്മദിനത്തിലും ഗാന്ധിജിയുടെ ചരമ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം
കേന്ദ്രസര്‍ക്കാരിനെതിരെ ബഹുജനപ്രക്ഷോഭത്തിന് സിപിഎം; യുവതയുടെ പോരാട്ടത്തിന് പിന്തുണ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഎം. ഇന്ന് ചേര്‍ന്ന് പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് തീരുമാനം. വിവേകാനന്ദന്‍, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ജന്മദിനത്തിലും ഗാന്ധിജിയുടെ ചരമ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. പൗരത്വ നിയമ ഭേഗദതി, അസം പൗരത്വ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരായ യുവതയുടെ പോരാട്ടത്തിന് പിന്തുണ നല്‍കാനും യോഗത്തില്‍ തീരുമാനമായി.

പൗരത്വനിയത്തിനെതിരായ പ്രക്ഷോഭ പരിപാടികള്‍ക്ക് നാളെ അന്തിമ രൂപം നല്‍കും. മുഖ്യമന്ത്രി പിണറായി നാളെ രാവിലെ കേരളത്തിലേക്ക് മടങ്ങുന്നതിനാല്‍ രണ്ടാം ദിവസം പങ്കെടുക്കില്ല. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് നാളെ രാവിലെ ദില്ലിയിലെ എകെജി ഭവനിലെത്തി പോളിറ്റ് ബ്യൂറോ അംഗങ്ങളെ കാണും.

അതേസമയം ജെഎന്‍യു ക്യാമ്പസിലെ മുഖം മൂടി സംഘത്തിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഐഷി ഘോഷ് ഇന്ന് കൂടിക്കാഴ്ച നടത്തി. ദില്ലിയിലെ കേരള ഹൗസിലെത്തിയാണ് ഐഷി ഘോഷും സംഘവും പിണറായി വിജയനെ കണ്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുന്‍നിര പോരാട്ടം നടത്തുന്നത് കേരളമാണെന്ന് മുഖ്യമന്ത്രി വിദ്യാര്‍ത്ഥി പ്രതിനിധികളോട് വിശദീകരിച്ചു. കേരള പ്രതിനിധി എ. സമ്പത്ത്, എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം നിതീഷ് നാരായണന്‍ എന്നിവരും വിദ്യാര്‍ത്ഥി സംഘത്തോടൊപ്പമുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com