അടുത്ത അജണ്ട ജനസംഖ്യാ നിയന്ത്രണം, നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ്

ശരിയായ വികസനം രാജ്യത്ത് സാധ്യമാകണം എങ്കില്‍ രണ്ട് കുട്ടികള്‍ മതിയെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം വരണം
അടുത്ത അജണ്ട ജനസംഖ്യാ നിയന്ത്രണം, നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ്

മൊറാദാബാദ്: ജനസംഖ്യ നിയന്ത്രണമാണ് അടുത്ത അജണ്ടയെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. രണ്ട് കുട്ടികള്‍ മാത്രം മതി എന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

ശരിയായ വികസനം രാജ്യത്ത് സാധ്യമാകണം എങ്കില്‍ രണ്ട് കുട്ടികള്‍ മതിയെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം വരണം. ഇത് ഒരു മതത്തേയും ഉദ്ദേശിച്ചല്ല. എല്ലാവര്‍ക്കും ഈ നിയമം ബാധകമായിരിക്കും. അത്തരമൊരു നിയമത്തിന് രൂപം നല്‍കേണ്ട സമയമാണിത്. പക്ഷേ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നും ആര്‍എസ്എസ് അധ്യക്ഷന്‍ മൊറാദാബാദില്‍ പറഞ്ഞു.

രാജ്യം വികസനത്തിന്റെ പാതയിലാണ്. എന്നാല്‍ അനിയന്ത്രിതമായ ജനപ്പെരുപ്പം രാജ്യത്തിന്റെ പുരോഗതിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ചും മോഹന്‍ ഭാഗവത് നിലപാട് ആവര്‍ത്തിച്ചു. ക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചാല്‍, ക്ഷേത്ര നിര്‍മാണത്തില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കുമെന്ന് വ്യക്തമാക്കി.

മഥുരയും കാശിയും ആര്‍എസ്എസിന്റെ അജണ്ടയില്‍ ഇല്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. പൗരത്വ ഭേദഗതിയെ പിന്തുണച്ച മോഹന്‍ ഭാഗവത്, ഈ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com