ശബാന ആസ്മിയുടെ നില തൃപ്തികരം; നിരീക്ഷണത്തില്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2020 09:59 PM  |  

Last Updated: 18th January 2020 09:59 PM  |   A+A-   |  

 

മുംബൈ: കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ബോളിവുഡ് താരം ശബാന ആസ്മിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. അവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

പൂനെ എക്‌സ്പ്രസ് വേയില്‍ കാര്‍ ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ ശബാനയെ ആദ്യം പന്‍വേലിലെ എംജിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ കോകിലബെന്‍ ദീരുബായി ആശുപത്രിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ജാവേദ് അക്തറിന് പരുക്കേറ്റിരുന്നില്ല. 

പരുക്കേറ്റ ശബാന ആസ്മി വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.