കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാനും; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി

കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാനും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി
കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാനും; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി

ജയ്പൂര്‍: കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാനും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി. നിയമം റദാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം കോണ്‍ഗ്രസ് സര്‍ക്കാരാണ് രാജസ്ഥാന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. അതിനിടെ, പ്രമേയം അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.

മതത്തിന്റെ പേരില്‍ അനധികൃത കുടിയേറ്റക്കാരെ വേര്‍തിരിക്കുന്നതാണ് പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിയെന്ന് പ്രമേയം പറയുന്നു. ഇത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിനും മതനിരപേക്ഷതയ്ക്കും എതിരാണെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു.

വെള്ളിയാഴ്ച തുടങ്ങിയ ബജറ്റ് സെക്ഷനില്‍ നിയമഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍പൈലറ്റ് വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരുടെ സ്വരം കേള്‍ക്കാന്‍ തയാറാകണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. 

നിയമഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും നിയമം സ്‌റ്റേ ചെയ്തിരുന്നില്ല. വിഷയത്തിലെ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം കൂടി കേട്ടതിനുശേഷം മാത്രമേ തീരുമാനമെടുക്കാനാവൂ എന്നായിരുന്നു കോടതി നിരീക്ഷണം. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നാലാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com