നിര്‍ഭയ കേസ് പ്രതിക്ക് ജയിലില്‍ വെച്ച് വിഷം നല്‍കി, ചികില്‍സാ രേഖകള്‍ നല്‍കിയില്ല ; തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി അഭിഭാഷകന്‍ കോടതിയില്‍

പ്രതികള്‍ക്ക് തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ മതിയായ രേഖകള്‍ നല്‍കുന്നില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു
നിര്‍ഭയ കേസ് പ്രതിക്ക് ജയിലില്‍ വെച്ച് വിഷം നല്‍കി, ചികില്‍സാ രേഖകള്‍ നല്‍കിയില്ല ; തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി അഭിഭാഷകന്‍ കോടതിയില്‍

ന്യൂഡല്‍ഹി : നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന പ്രതി വിനയ് ശര്‍മ്മയ്ക്ക് തിഹാര്‍ ജയില്‍ ജയിലില്‍ വെച്ച് വിഷം നല്‍കിയതായി ആരോപണം. സ്ലോ പോയിസണ്‍ ഏറ്റ വിനയ് ശര്‍മ്മ ജയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്നും പ്രതിയുടെ അഭിഭാഷകനായ എ പി സിംഗ് പറഞ്ഞു. കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.

വിനയ് ശര്‍മ്മ ജയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാളെ നേരത്തെ ഡിഡിയു ആശുപത്രിയിലും പിന്നീട് എല്‍എന്‍ജെപി ആശുപത്രിയിലും ചികില്‍സിച്ചു. അയാളുടെ കൈ ഒടിഞ്ഞ നിലയിലാണ്. വിനയ് ശര്‍മ്മയുടെ ചികില്‍സാരേഖകള്‍ ജയില്‍ അധികൃതര്‍ നല്‍കുന്നില്ലെന്നും എ പി സിംഗ് ആരോപിച്ചു.

പ്രതികള്‍ക്ക് തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ മതിയായ രേഖകള്‍ നല്‍കുന്നില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ ഇന്നലെ ആരോപിച്ചിരുന്നു. ജയിലില്‍ സൂക്ഷിച്ചിട്ടുള്ള 160 പേജുള്ള 'ഡരിന്‍ഡ' എന്നുപേരുള്ള ഡയറി ഇതുവരെ ജയില്‍ അധികൃതര്‍ നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

ജനുവരി 22 ന് ഈ ഡയറി ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചു. എന്നാല്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇത് ജയില്‍ നമ്പര്‍ നാലില്‍ ഉണ്ട്. ദയാഹര്‍ജി നല്‍കാന്‍ ഡയറി അത്യന്താപേക്ഷിതമാണ്. തങ്ങല്‍ക്ക് റെക്കോഡുകള്‍ അത്യന്താപേക്ഷിതമാണ്. റെക്കോഡുകളെല്ലാം രണ്ടാം നമ്പര്‍ ജയിലിലും മൂന്നാം നമ്പര്‍ ജയിലിലുമാണുള്ളത്. വിനയ് ശര്‍മ്മയെ പാര്‍പ്പിച്ചിട്ടുള്ളത് നാലാം നമ്പര്‍ ജയിലിലാണെന്നും അഭിഭാഷകന്‍ എ പി സിംഗ് പറഞ്ഞു.

വിനയ് ശര്‍മ്മയുടെ ആരോഗ്യസ്ഥിതി മോശം അവസ്ഥയിലാണ്. അദ്ദേഹം ഭക്ഷണം കഴിക്കുന്നില്ല. ദയാഹര്‍ജി പരിഗണിക്കുന്ന രാഷ്ട്രപതി ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നും അഭിഭാഷകന്‍ എ പി സിംഗ് ആവശ്യപ്പെട്ടു. അതേസമയം ദയാഹര്‍ജി സമര്‍പ്പിക്കാന്‍ ആവശ്യമായ രേഖകള്‍ എല്ലാം പ്രതികള്‍ക്ക് നല്‍കിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വധശിക്ഷ നീട്ടിവെക്കാന്‍ പ്രതിഭാഗം തന്ത്രങ്ങള്‍ മെനയുകയാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ നാലു പ്രതികളെയും ഫെബ്രുവരി ഒന്നിന് രാവിലെ ആറുമണിക്ക് തൂക്കിലേറ്റാനാണ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ ജനുവരി 22 ന് ശിക്ഷ നടപ്പാക്കാന്‍ പുറപ്പെടുവിച്ച വാരണ്ട്, രണ്ടുപ്രതികള്‍ ദയാഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. ദയാഹര്‍ജികള്‍ സുപ്രീംകോടതിയും രാഷ്ട്രപതിയും തള്ളിയതോടെയാണ് ഡല്‍ഹി കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com