പ്രമുഖ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ബിജെപിയിലേക്ക് 

 ബാഡ്മിന്റണ്‍ രംഗത്ത് ഇന്ത്യയുടെ അഭിമാനമായ സൈന നെഹ്‌വാള്‍ ബിജെപിയില്‍ ചേരുന്നു
പ്രമുഖ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ബിജെപിയിലേക്ക് 

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ രംഗത്ത് ഇന്ത്യയുടെ അഭിമാനമായ സൈന നെഹ്‌വാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് സൈന ബിജെപിയില്‍ എത്തിയത്.

ബാഡ്മിന്റണ്‍ രംഗത്ത് മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സൈന, 24 രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ കപ്പുയര്‍ത്തിയിട്ടുണ്ട്. ഇതില്‍ പതിനൊന്ന് സൂപ്പര്‍ സീരീസും ഉള്‍പ്പെടും. കുറഞ്ഞ കാലം കൊണ്ട് 2009ല്‍ ലോക രണ്ടാം നമ്പര്‍ താരമായ സൈന, 2015ലാണ് ഒന്നാം നമ്പര്‍ താരമായി കുതിച്ചത്. പ്രകാശ് പദുക്കോണിന് ശേഷം ബാഡ്മിന്റണ്‍ രംഗത്ത് ഇന്ത്യയുടെ അഭിമാനമായി വളര്‍ന്ന താരമാണ് സൈന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com