ജാമിയ മിലിയ വിദ്യാര്‍ഥികളുടെ ലോങ് മാര്‍ച്ചിന് നേരെ വെടിവയ്പ്; ഒരാള്‍ക്ക് പരുക്ക്; വീഡിയോ

പൗരത്വനിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് നേരെ വെടിവയ്പ്
ജാമിയ മിലിയ വിദ്യാര്‍ഥികളുടെ ലോങ് മാര്‍ച്ചിന് നേരെ വെടിവയ്പ്; ഒരാള്‍ക്ക് പരുക്ക്; വീഡിയോ

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് നേരെ വെടിവയ്പ്. വെടിവയ്പില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സിവില്‍ വേഷത്തിലെത്തിയ ആളാണ് പ്രതിഷേധമാര്‍ച്ചിന് നേരെ വെടിവച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.  

പൗരത്വനിയമത്തിനെതിരെ ജാമിയ മിലയ സര്‍വകലാശാലയില്‍ സമരത്തിനിടെയുണ്ടായ പ്രക്ഷോഭത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന 
എഴുപത് പേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍നിന്നും വീഡിയോകളില്‍നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

2019 ഡിസംബര്‍ 15 നാണ് ജാമിയ നഗറില്‍ സംഘര്‍ഷമുണ്ടായത്. ഫ്രണ്ട്‌സ് കോളനിക്ക് സമീപമുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് ബസ്സുകള്‍ കത്തിനശിച്ചിരുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ക്ക് കേടുപറ്റി. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളടക്കം നൂറുകളക്കിന് പേര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു. പ്രക്ഷോഭം അക്രമാസക്തമായതോടെ ജാമില മിലിയ വിദ്യാര്‍ഥികളും പൊലീസ് ഉദ്യോഗസ്ഥരുമടക്കം 30ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. പൊലീസിനുനേരെ പ്രക്ഷോഭകര്‍ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. സംഭവത്തില്‍ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള എട്ട് കേസുകളില്‍ 120 പേരെയാണ് പ്രത്യേക അന്വേഷണസംഘം ഇതുവരെ അറസ്റ്റു ചെയ്തിട്ടുള്ളത്.

സംഭവത്തില്‍ ജാമിയ മിലിയ വിദ്യാര്‍ഥികളടക്കം ഏതാനും പേരെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. പലരുടെയും ഫോണുകള്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com