ഞായറാഴ്ചകളിൽ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ; രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെ കര്‍ഫ്യൂ ; വിദ്യാലയങ്ങള്‍ അടഞ്ഞുതന്നെ ; അണ്‍ലോക്ക്-2 വുമായി കര്‍ണാടക

സ്‌കൂളുകള്‍ കോളജുകള്‍, മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍ തുടങ്ങിയവ ജൂലൈ 31 വരെ അടഞ്ഞുകിടക്കും
ഞായറാഴ്ചകളിൽ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ; രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെ കര്‍ഫ്യൂ ; വിദ്യാലയങ്ങള്‍ അടഞ്ഞുതന്നെ ; അണ്‍ലോക്ക്-2 വുമായി കര്‍ണാടക

ബംഗലൂരു : കര്‍ണാടകയില്‍ കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അണ്‍ലോക്ക് 2 വിന്റെ പുതുക്കിയ ഉത്തരവ് പുറത്തിറക്കി. ഇതനുസരിച്ച് ജൂലൈ അഞ്ചു മുതല്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഓഗസ്റ്റ് രണ്ടുവരെ അഞ്ചു ഞായറാഴ്ചകള്‍ പൂര്‍ണമായി അടച്ചിടും. പുതുക്കിയ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കി.

മുമ്പ് നിശ്ചയിച്ച വിവാഹങ്ങള്‍ ഈ കാലയളവില്‍ ഞായറാഴ്ചകളില്‍ നടത്താന്‍ അനുമതിയുണ്ട്. എന്നാല്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ല്‍ കൂടരുത്. രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തും. രാത്രിയാത്ര അനുവദിക്കില്ല. അതേസമയം വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വാഹനങ്ങള്‍, ചരക്കുവാഹനങ്ങള്‍ തുടങ്ങി അത്യാവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണത്തില്‍ ഇളവ് ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ടി എം വിജയഭാസ്‌കര്‍ പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. സ്‌കൂളുകള്‍ കോളജുകള്‍, മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍ തുടങ്ങിയവ ജൂലൈ 31 വരെ അടഞ്ഞുകിടക്കും. അതേസമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്ക് ജൂലൈ 15 ന് ശേഷം കര്‍ശന നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതിയുണ്ട്.

മെട്രോ റെയില്‍, സിനിമാതിയേറ്ററുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, സമ്മേളനഹാളുകള്‍, രാഷ്ട്രീയ-കായിക-വിനോദ-സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയ്ക്ക് നിരോധനം തുടരും. മതപരമായ പരിപാടികള്‍ക്കുള്ള നിരോധനവും തുടരുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com