'തീർച്ചയായും ഒരാൾ കള്ളം പറയുന്നു' ; മോദിക്കെതിരെ വീണ്ടും രാഹുൽ​ഗാന്ധി

ലഡാക്ക് സംസാരിക്കുന്നു എന്ന പേരിലുള്ള ഒരു വീഡിയോയും ട്വീറ്റിനൊപ്പം രാഹുൽ ഷെയർ ചെയ്തിട്ടുണ്ട്
'തീർച്ചയായും ഒരാൾ കള്ളം പറയുന്നു' ; മോദിക്കെതിരെ വീണ്ടും രാഹുൽ​ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ഭൂമിയിൽ കടന്നുകയറിയിട്ടില്ലെന്ന മോദിയുടെ വാദത്തെയാണ് രാഹുൽ​ഗാന്ധി വിമർശിച്ചത്.  ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ലഡാക്കിലുള്ളവര്‍ പറയുന്നു; ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു.
പ്രധാനമന്ത്രി പറയുന്നു: ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തില്ല.
ആരോ ഒരാള്‍ കള്ളം പറയുകയാണ്, തീര്‍ച്ച.  എന്നാണ് രാഹുൽ ​ഗാന്ധിയുടെ ട്വീറ്റ്.

ലഡാക്ക് സംസാരിക്കുന്നു എന്ന പേരിലുള്ള ഒരു വീഡിയോയും ട്വീറ്റിനൊപ്പം രാഹുൽ ഷെയർ ചെയ്തിട്ടുണ്ട്. ലഡാക്ക് പറയുന്നു; നമ്മുടെ ഭൂമി പിടിച്ചെടുത്തു എന്ന്. സംഘർഷത്തിൽ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത് എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com