അൺലോക്കിന് ശേഷം രാജ്യത്തെ 70 ശതമാനം കേസുകളും ഈ അഞ്ചു സംസ്ഥാനങ്ങളിൽ നിന്ന്; ജൂൺ മാസത്തിലെ കോവിഡിന്റെ 'മരണക്കളി'

ജൂണില്‍ അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചതിന് ശേഷം സംഭവിച്ച രാജ്യത്തെ എഴുപത് ശതമാനം കോവിഡ് കേസുകളും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: ജൂണില്‍ അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചതിന് ശേഷം സംഭവിച്ച രാജ്യത്തെ എഴുപത് ശതമാനം കോവിഡ് കേസുകളും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്. ജൂണ്‍ 1ന് ഈ അഞ്ചു സംസ്ഥാനങ്ങളിലായി രാജ്യത്തിന്റെ കോവിഡ് പോസിറ്റീവ് കേസുകളില്‍ 63ശതമാനം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അണ്‍ലോക്ക് ഒന്നാംഘട്ടം അവസാനിച്ചപ്പോള്‍ ഇത് 70ശതമാനമായി. 

ഇക്കാലയളവില്‍ ഈ അഞ്ചു സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടി ആവുകയോ അതില്‍ക്കൂടുതല്‍ വര്‍ദ്ധിക്കുകയോ ചെയ്തു. ജൂണ്‍ മാസത്തിന്റെ പകുതിയോടെ ഈ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടി. ജൂണ്‍ മാസത്തോടെ ഡല്‍ഹിയിലും ആന്ധ്രാപ്രദേശിലും കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. 

മഹാരാഷ്ട്രയില്‍ ജൂണ്‍ ആരംഭത്തില്‍ 70,013 കേസുകളാണ് ഉണ്ടായിരുന്നത്. മാസം അവസാനിച്ചപ്പോള്‍ ഇത് 1,74,761ആയി. മാസത്തിന്റെ പകുതി ആദ്യ പകുതിയില്‍ 3,000കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍, രണ്ടാംപകുതിയില്‍ ഇത് ആറായിരമായി. ആകെ കോവിഡ് ബാധിതരുടെ കാര്യത്തില്‍ 150 ശതമാനം വര്‍ദ്ധനവാണ് സംസ്ഥാനത്ത് സംഭവിച്ചത്. 

അണ്‍ലോക്ക് പ്രക്രിയ ആരംഭിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ 10,138 ആക്ടീവ് കേസുകളാണ് ഉണ്ടായിരുന്നത്. ജൂണ്‍ അവസാനത്തില്‍ ഇത് 38,992ആയി. 1,201 മരണങ്ങളാണ് ജൂണില്‍ മാത്രം സംഭവിച്ചത്. 

ജൂണ്‍ ഒന്നുവരെ ഡല്‍ഹിയില്‍ 20,834കോവിഡ് ബാധിതരാണ് ഉണ്ടായിരുന്നത്. മാസം അവസാനിച്ചപ്പോള്‍ ഇത് 87,360ആയി. ജൂണ്‍ രണ്ടാം പകുതിയില്‍ പ്രതിദിനം രണ്ടായിരത്തിന് മുകളിലാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത്. 

തെലങ്കാനയില്‍ ജൂണ്‍ ഒന്നുവരെ 2,792കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍, മാസം അവസാനിച്ചപ്പോള്‍ ഇത് 16,339ആയി. 585ശതമാനം വര്‍ദ്ധനവാണ് സംഭവിച്ചത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഹൈദരാബാദിലാണ്. 

ആന്ധ്രാപ്രദേശില്‍ ജൂണ്‍ ഒന്നുവരെയുള്ള കണക്കിനെ അപേക്ഷിച്ച് ജൂണ്‍ 30വരെയുള്ള ഒരുമാസത്തില്‍ ആറ് മടങ്ങ് വര്‍ദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. ജൂണ്‍ 11വരെ ദിവസം നൂറുകേസ് മാത്രം റിപ്പോര്‍ട്ട് ചെയ്ത ആന്ധ്രയില്‍, പിന്നീട് 500, 800എന്നിങ്ങനെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com