ശ്രീനഗർ: ജമ്മു കശ്മീരിൽ ബിജെപി നേതാവും രണ്ട് കുടുംബാംഗങ്ങളും തീവ്രവാദികകളുടെ വെടിയേറ്റ് മരിച്ചു. ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിലാണ് സംഭവം. ബന്ദിപൂർ പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് ബിജെപി നേതാവായ ഷെയ്ഖ് വസീം ബാരിയാണ് മരിച്ചത്.
ബാരിയുടെ സഹോദരൻ ഉമർ സുൽത്താനും പിതാവ് ബഷീറും തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ബിജെപി ദേശീയ സെക്രട്ടറി റാം മാധവ് ഞെട്ടൽ രേഖപ്പെടുത്തി. ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും അനുശോചനമറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ