മറവിരോഗം ബാധിച്ച വൃദ്ധദമ്പതികള്‍ കോവിഡിനെ തോല്‍പ്പിച്ചു; ഊര്‍ജം പകരുന്ന അതിജീവനമെന്ന് ഡോക്ടര്‍മാര്‍

മറവിരോഗം ബാധിച്ച വൃദ്ധദമ്പതികള്‍ കോവിഡിനെ തോല്‍പ്പിച്ചു; ഊര്‍ജം പകരുന്ന അതിജീവനമെന്ന് ഡോക്ടര്‍മാര്‍

മെയ് 25നാണ് 87കാരിയെ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും രാജ്യത്തിന്റെ പലഭാഗത്തുനിന്നും രോഗമുക്തിയുടെ ശുഭവാര്‍ത്തകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവുന്നുണ്ട്. രോഗം ഏറ്റവും കഠിനമായി ബാധിക്കുന്നത് വൃദ്ധരെയാണ്. എന്നാല്‍ നിരവധി വയോജനങ്ങള്‍ രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരുന്നുണ്ട്. അങ്ങനെ തിരിച്ചെത്തിയിരിക്കുയാണ് ഡല്‍ഹിയിലെ തൊണ്ണൂറും എണ്‍പത്തിയേഴും വയസ്സുള്ള വൃദ്ധ ദമ്പതികള്‍. 

ഗുരുതര ശാരീരിക അസ്വസ്ഥതകള്‍ക്ക് പുറമേ, ഇവര്‍ക്ക് അല്‍ഷിമേഴ്‌സ് കൂടി ഉണ്ടായിരുന്നു എന്നതാണ് ഈ അതിജീവന വാര്‍ത്തയ്ക്ക് കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നതാക്കുന്നത്. 

കോവിഡ് ബാധിച്ച് മരിക്കുന്ന വയോജനങ്ങളുടെ എണ്ണം കൂടുതലാണ് എന്നിരിക്കെയാണ് മറവിരോഗം ബാധിച്ച രണ്ടുപേര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. ഇത് മറ്റു കോവിഡ് ബാധിതര്‍ക്ക് ഊര്‍ജം പകരുന്നതാണെന്ന് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. 

മെയ് 25നാണ് 87കാരിയെ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ഇവരുടെ കുടുംബാഗങ്ങള്‍ക്ക് നടത്തിയ ടെസ്റ്റില്‍ ഭര്‍ത്താവിനും രോഗമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com