ബെംഗളൂരുവില്‍ അതീവ ഗുരുതരാവസ്ഥ; ഇന്ന് 1,267പേര്‍ക്ക് രോഗം; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്, മൈസൂരുവിലും കോവിഡ് പിടിമുറുക്കുന്നു

ബെംഗളൂരുവില്‍ ഇന്ന് 1,267പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. മൈസൂരുവില്‍ ഇന്ന് 125പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 
ബെംഗളൂരുവില്‍ അതീവ ഗുരുതരാവസ്ഥ; ഇന്ന് 1,267പേര്‍ക്ക് രോഗം; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്, മൈസൂരുവിലും കോവിഡ് പിടിമുറുക്കുന്നു

ബെംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാമായ കര്‍ണാടകയില്‍ ഇന്ന് 2,469പേര്‍ക്ക് രോഗം ബാധിച്ചു. 87മരണവും റിപ്പോര്‍ട്ട് ചെയ്തു. 25,839പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 842പേര്‍ മരിച്ചു. 

ബെംഗളൂരുവില്‍ ഇന്ന് 1,267പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. മൈസൂരുവില്‍ ഇന്ന് 125പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 6,741പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4500പേര്‍ രോഗമുക്തരായി. 213പേരാണ് ഇന്ന് മരിച്ചത്.2,67,665പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,49,007പേര്‍ രോഗമുക്തരായി. 10,695പേരാണ് മരിച്ചത്. 1,0765പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന നഗരമായ മുംബൈയില്‍ ആകെ 95,100പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 66,633പേര്‍ രോഗമുക്തരായപ്പോള്‍ 5405പേര്‍ മരിച്ചു. 22,773പേര്‍ ചികിത്സയിലുണ്ട്.

താനെയാണ് സംസ്ഥാനത്ത് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു നഗരം. ഇവിടെ 65,324പേര്‍ക്ക് കോവിഡ് ബാധിച്ചു. 29,548പേര്‍ സുഖംപ്രാപിച്ചപ്പോള്‍ 1,769പേര്‍ക്ക് ജീവന്‍ നഷ്ടമായി. 34,006പേരാണ് ഇനി ചികിത്സയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com