കൊറോണ കാലത്തെ കേന്ദ്രസര്‍ക്കാര്‍ 'നേട്ടങ്ങള്‍' എണ്ണിപ്പറഞ്ഞ് രാഹുല്‍ ഗാന്ധി; അതിലൊന്ന് രാജസ്ഥാന്‍ 'അട്ടിമറി'

ഫെബ്രുവരി മുതല്‍ ജൂലായ് വരെയുള്ള സര്‍ക്കാരിന്റെ മികവുകള്‍ ഓരോന്നായി ട്വീറ്ററില്‍ ചൂണ്ടിക്കാട്ടുന്നു
കൊറോണ കാലത്തെ കേന്ദ്രസര്‍ക്കാര്‍ 'നേട്ടങ്ങള്‍' എണ്ണിപ്പറഞ്ഞ് രാഹുല്‍ ഗാന്ധി; അതിലൊന്ന് രാജസ്ഥാന്‍ 'അട്ടിമറി'


ന്യൂഡല്‍ഹി:  കൊറോണ കാലത്തെ കേന്ദ്രസര്‍ക്കാര്‍ 'നേട്ടങ്ങള്‍' ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നേട്ടങ്ങളുടെ പട്ടികയില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമവും ഉള്‍പ്പെടുത്തിയാണ് രാഹുലിന്റെ പരിഹാസം. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം.

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇതാദ്യമായാണ് ബിജെപിക്കെതിരെ രാഹുല്‍ ആരോപണം ഉന്നയിക്കുന്നത്. കൊറോണക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ എന്ന തലക്കെട്ടില്‍ നടത്തിയ ട്വീറ്റിലാണ് രാഹുലിന്റെ വിമര്‍ശനം. ഫെബ്രുവരി മുതല്‍ ജൂലായ് വരെയുള്ള സര്‍ക്കാരിന്റെ മികവുകള്‍ ഓരോന്നായി ട്വീറ്ററില്‍ ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരിയില്‍ നമസ്‌തേ ട്രംപ്, മാര്‍ച്ചില്‍ മധ്യപ്രദേശ് സര്‍ക്കാരിനെ വീഴ്ത്തി, ഏപ്രിലില്‍ ജനങ്ങളെ കൊണ്ട് ദീപങ്ങള്‍ കൊളുത്തിച്ചു, 
മേയില്‍ സര്‍ക്കാരിന്റെ ആറാം വാര്‍ഷികാഘോഷം, ജൂണില്‍ ബിഹാറില്‍ വിര്‍ച്വല്‍ റാലി നടത്തി, ജൂലൈയില്‍ രാജസ്ഥാന്‍ സര്‍ക്കാരിനെ താഴെ വീഴ്ത്താനുള്ള ശ്രമം നടത്തിയതടക്കമാണ് കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് കാലത്തെ നേട്ടങ്ങള്‍. ഇതുകൊണ്ടാണ് കൊറോണ വൈറസിന് എതിരായ പോരാട്ടത്തില്‍ രാജ്യം സ്വയം പര്യാപ്തമായത് രാഹുല്‍ ട്വീറ്റില്‍ പരിഹസിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com