മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ഒരു ലക്ഷം രൂപ പിഴ, കടുത്ത നടപടിയുമായി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ 

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ഒരു ലക്ഷം രൂപ പിഴ ചുമത്തുമെന്ന് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റാഞ്ചി: ഝാര്‍ഖണ്ഡില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ കനത്ത പിഴ. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ഒരു ലക്ഷം രൂപ പിഴ ചുമത്തുമെന്ന് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ ജയില്‍ അടയ്ക്കും. രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്നവിധം നിയമം ഭേദഗതി ചെയ്യുമെന്ന് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.

കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ ഝാര്‍ഖണ്ഡില്‍ 6485 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3397 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 3,024 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 64 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com