അയോധ്യയില്‍ പോയി പ്രാര്‍ത്ഥന നടത്തും; ഭൂമി പൂജയില്‍ പങ്കെടുക്കുമെന്ന് ഉദ്ദവ് താക്കറെ

രാമക്ഷേത്രനിര്‍മ്മാണത്തിന് മുന്നോടിയായി ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമി പുജയില്‍ പങ്കെടുക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ
അയോധ്യയില്‍ പോയി പ്രാര്‍ത്ഥന നടത്തും; ഭൂമി പൂജയില്‍ പങ്കെടുക്കുമെന്ന് ഉദ്ദവ് താക്കറെ


മുംബൈ: രാമക്ഷേത്രനിര്‍മ്മാണത്തിന് മുന്നോടിയായി ഓഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ നടക്കുന്ന ഭൂമി പുജയില്‍ പങ്കെടുക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. താന്‍ അയോധ്യയില്‍ പോകും. പ്രാര്‍ത്ഥന നടത്തും ചടങ്ങില്‍ സംബന്ധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശിവസേന മുഖപത്രമായ സാമ്‌നയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

അയോധ്യയില്‍ നടക്കുന്ന ചടങ്ങുകളില്‍ പരമാവധി 200 പേര്‍ക്കു മാത്രമാണ്  പ്രവേശനം. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചായിരിക്കും ചടങ്ങു നടത്തുകയെന്നും ക്ഷേത്ര ട്രസ്റ്റ് വ്യ്ക്തമക്കി. അന്ന് ഉച്ചയ്ക്ക് 12.15 നുള്ള മുഹൂര്‍ത്തിലാണു ഭൂമിപൂജയും ശിലാസ്ഥാപനവും. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഭൂമിപൂജ നേരത്തേ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയും ഇന്ത്യ–ചൈന സംഘര്‍ഷവും മൂലം ചടങ്ങ് നീട്ടിവയ്ക്കുകയായിരുന്നു.

സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ അയോധ്യ സന്ദര്‍ശിച്ചു. ക്ഷേത്രനിര്‍മാണ സ്ഥലത്തു നടന്ന പ്രത്യേക പ്രതിഷ്ഠാ പൂജകളില്‍ പങ്കെടുത്ത അദ്ദേഹം പിന്നീട് സമീപമുള്ള ഹനുമാന്‍ ക്ഷേത്രത്തിലും പ്രാര്‍ഥന നടത്തി. 

രാമക്ഷേത്രത്തിനായി ശിലകള്‍ ഒരുക്കുന്നതു നിരീക്ഷിച്ച മുഖ്യമന്ത്രി തുടര്‍ന്ന് വിശ്വഹിന്ദു പരിഷത്ത് ആസ്ഥാന മന്ദിരത്തില്‍ പൂജാരികളുടെയും ട്രസ്റ്റ് ഭാരവാഹികളുടെയും യോഗം വിളിച്ചുചേര്‍ത്തു.  

ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 4,5 തീയതികളില്‍ അയോധ്യയിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും വീടുകളിലും രാത്രി ദീപോത്സവം ഒരുക്കാന്‍ യോഗം തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com