അയോധ്യയിലെ ഭൂമിപൂജയില്‍ പങ്കെടുക്കണം, 800 കിലോമീറ്റര്‍ യാത്രയ്ക്ക് തുടക്കമിട്ട് ഇസ്ലാം വിശ്വാസിയായ രാമഭക്തന്‍; പൂര്‍വ്വികര്‍ ഹിന്ദുക്കളെന്ന് ഫൈസ് ഖാന്‍  

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമായി നടക്കുന്ന ഭൂമി പൂജയില്‍ പങ്കെടുക്കുന്നതിന് നീണ്ട 800 കിലോമീറ്റര്‍ യാത്രയ്ക്ക് തുടക്കമിട്ട് ഇസ്ലാം വിശ്വാസി
അയോധ്യയിലെ ഭൂമിപൂജയില്‍ പങ്കെടുക്കണം, 800 കിലോമീറ്റര്‍ യാത്രയ്ക്ക് തുടക്കമിട്ട് ഇസ്ലാം വിശ്വാസിയായ രാമഭക്തന്‍; പൂര്‍വ്വികര്‍ ഹിന്ദുക്കളെന്ന് ഫൈസ് ഖാന്‍  

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമായി നടക്കുന്ന ഭൂമി പൂജയില്‍ പങ്കെടുക്കുന്നതിന് നീണ്ട 800 കിലോമീറ്റര്‍ യാത്രയ്ക്ക് തുടക്കമിട്ട് ഇസ്ലാം വിശ്വാസി. രാമ ഭക്തന്‍ എന്ന് അവകാശപ്പെടുന്ന മുഹമ്മദ് ഫൈസ് ഖാനാണ് ഛത്തീസ്ഗഡില്‍ നിന്ന് യാത്ര പുറപ്പെട്ടത്. 

ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയില്‍ ഭൂമി പൂജ നടക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നതിനാണ് മുഹമ്മദ് ഫൈസ് ഖാന്‍ ഛത്തീസ്ഗഡിലെ ചന്ദ്ഖുരി ഗ്രാമത്തില്‍ നിന്ന് യാത്ര ആരംഭിച്ചത്. രാമന്റെ അമ്മയായ കൗസല്യയുടെ ജന്മസ്ഥലമാണ് ഫൈസ് ഖാന്റെ സ്വദേശം. നിലവില്‍ ഇദ്ദേഹം യാത്ര ചെയ്ത് മധ്യപ്രദേശില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

'എന്റെ പേരു കൊണ്ടും മതം കൊണ്ടും ഞാനൊരു മുസ്ലീമാണ്. എന്നാല്‍ ഞാന്‍ ഒരു രാമഭക്തനാണ്. ഞങ്ങളുടെ പൂര്‍വ്വികരെ കണ്ടെത്തിയാല്‍ അവര്‍ ഹിന്ദുക്കളാണ് എന്ന് തിരിച്ചറിയും. അവരുടെ പേരുകള്‍ രാംലാല്‍, ശ്യാംലാല്‍ എന്നിങ്ങനെയായിരിക്കും. പളളിയില്‍ പോയാലും ഹിന്ദു വംശജരാണ് ഞങ്ങള്‍.'- ഫൈസ് ഖാന്‍ പറയുന്നു. രാമനാണ് തങ്ങളുടെ പ്രധാന പൂര്‍വ്വികന്‍. രാമനെ പ്രകീര്‍ത്തിച്ചു കൊണ്ടുളള പാകിസ്ഥാന്‍ കവി അല്ലാമ ഇക്ബാലിന്റെ വാക്കുകളും യാത്രയ്ക്ക് പ്രചോദനമായതായും ഫൈസ് ഖാന്‍ പറയുന്നു.

അതേസമയം ഭൂമിപൂജയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമായി നടക്കുന്ന വിപുലമായ ചടങ്ങുകള്‍ക്ക് പുരോഹിതര്‍ രൂപം നല്‍കി. ആഗസ്റ്റ് മൂന്ന് മുതല്‍ തന്നെ ചടങ്ങുകള്‍ ആരംഭിക്കും. ആഗസ്റ്റ് നാലിന് രാമചര്യ പൂജ നടക്കും. ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 12.15നാണ് ഭൂമി പൂജി. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com