പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കന്നുകാലികളെ മേയ്ക്കാന്‍ കൂട്ടിക്കൊണ്ടുപോയി; അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കല്ലിന് അടിച്ചുകൊന്നു, വെളളച്ചാട്ടത്തില്‍ വലിച്ചെറിഞ്ഞു

കന്നുകാലികളെ മേയ്ക്കാന്‍ എന്ന പേരില്‍ കാട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി അഞ്ചുവയസുകാരിയായ ബന്ധുവിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു

റായ്പൂര്‍: കന്നുകാലികളെ മേയ്ക്കാന്‍ എന്ന പേരില്‍ കാട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി അഞ്ചുവയസുകാരിയായ ബന്ധുവിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിന് ഒടുവിലാണ് സംഭവം പുറംലോകം അറിഞ്ഞത്. കന്നുകാലികളെ മേയ്ക്കാന്‍ എന്ന പേരില്‍ പെണ്‍കുട്ടിയെ കാട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊല്ലുകയായിരുന്നുവെന്ന് ആണ്‍കുട്ടി സമ്മതിച്ചതായി പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ കൊന്നശേഷം മൃതദേഹം വെളളച്ചാട്ടത്തിന് സമീപം വലിച്ചെറിഞ്ഞു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് ആണ്‍കുട്ടിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com