20 ദിവസം ചികിത്സയില്‍, കോവിഡ് ബില്‍ കണ്ട് ഞെട്ടി വ്യവസായി; ഓഫീസ് ആശുപത്രിയാക്കി, സൗജന്യ ചികിത്സയൊരുക്കും

രോഗം ഭേദമായി വീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് ഈ നീക്കം
20 ദിവസം ചികിത്സയില്‍, കോവിഡ് ബില്‍ കണ്ട് ഞെട്ടി വ്യവസായി; ഓഫീസ് ആശുപത്രിയാക്കി, സൗജന്യ ചികിത്സയൊരുക്കും

സൂറത്ത്:  ഓഫീസ് കെട്ടിടത്തെ കോവിഡ് ചികിത്സയ്ക്കുള്ള ആശുപത്രിയാക്കി മാറ്റി വ്യവസായി. കോവിഡ് ബാധിതനായിരുന്ന അദ്ദേഹം രോഗം ഭേദമായി വീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് ഈ നീക്കം. ചികിത്സക്കുശേഷം ബില്‍ തുക കണ്ട് ഞെട്ടിയാണ് ഖാദര്‍ ഷെയ്ക് എന്നയാള്‍ ഓഫീസ് ആശുപത്രിയാക്കി മാറ്റിയത്.

സൗജന്യ ചികിത്സ നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഖാദറിന്റെ നീക്കം. 20 ദിവസം കോവിഡ് ചികിത്സയ്ക്കായി ഒരു സ്വകാര്യ ക്ലിനിക്കില്‍ ചിലവിട്ട ഖാദര്‍ ബില്‍ തുക കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഇത്രയധികം തുക സാധാരണ ആളുകള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് അദ്ദേഹം ആശുപത്രിയെന്ന ആശയത്തിലേക്കെത്തിയത്. ഈ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ തന്നാല്‍ കഴിയും വിധം ചെയ്യാമെന്ന് കരുതുകയായിരുന്നെന്ന് ഖാദര്‍ പറയുന്നു.

ജില്ലാ ഭരണകൂടത്തിന്റെ അനുവാദം വാങ്ങിയശേഷം 30,000ചതുരസ്ര അടിയുള്ള ഓഫീസ് ആശുപത്രിയാക്കി മാറ്റുകയായിരുന്നു ഖാദര്‍. ജാതിയും മതവും ഭാഷയുമൊന്നും ചികിത്സയ്ക്ക് മാനദണ്ഡമാകില്ലെന്നും ആര്‍ക്ക് വേണമെങ്കിലും ചികിത്സയ്ക്കായി എത്താമെന്നും ഖാദര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com