ആന്ധ്രയില്‍ സ്ഥിതി അതിരൂക്ഷം; ഒറ്റദിവസം കോവിഡ് സ്ഥിരീകരിച്ചത് പതിനായിരത്തിലധികം പേര്‍ക്ക്

ആന്ധ്രയില്‍ ആദ്യമായാണ് പ്രതിദിനകണക്ക് പതിനായിരം കടക്കുന്നത്
ആന്ധ്രയില്‍ സ്ഥിതി അതിരൂക്ഷം; ഒറ്റദിവസം കോവിഡ് സ്ഥിരീകരിച്ചത് പതിനായിരത്തിലധികം പേര്‍ക്ക്

ഹൈദരബാദ്: ആന്ധ്രപ്രദേശില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് പതിനായിരത്തിലധികം പേര്‍ക്ക്. സംസ്ഥാനത്ത് ആദ്യമായാണ് പ്രതിദിനകണക്ക് പതിനായിരം കടക്കുന്നത്. 10,093 പേര്‍ക്കാണ് കോവിഡ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,20390 ആയി.

സംസ്ഥാനങ്ങളില്‍ ഇത് രണ്ടാം തവണയാണ് പ്രതിദിനക്കണക്കുകള്‍ പതിനായിരം കടക്കുന്നത്. നേരത്തെ മഹാരാഷ്ട്രയിലും രോഗികളുടെ പതിനായിരം കടന്നിരുന്നു. 

ഇന്ന് രോഗമുക്തരായി 2,784 പേര്‍ ആശുപത്രി വിട്ടു. 65 പേര്‍ മരിച്ചു. ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായത് 55,406 പേരാണ്. മരിച്ചവരുടെ എണ്ണം 1,213 ആണ്. സംസ്ഥാനത്ത് 63,771 സജീവകേസുകളാണ് ഉള്ളത്. 

അതേസമയം രാജ്യത്ത് കോവിഡ് ബാധിതര്‍ 15 ലക്ഷം കടന്നു. ഇതുവരെ 15,31,669 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരണസംഖ്യ 34,000 കടന്നു. 34193 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 48513 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഈ സമയത്ത് 768 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 509447 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 9,88,029 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com