കഴുത്ത് മുറിഞ്ഞ് രക്തത്തില്‍ കുളിച്ച് ഭാര്യ; ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവ് ഞെട്ടി; രോഗശയ്യയിലായ അമ്മയെ കൊന്നത് മകന്‍

കിടപ്പുരോഗിയായ 66കാരിയെ മകന്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തി
കഴുത്ത് മുറിഞ്ഞ് രക്തത്തില്‍ കുളിച്ച് ഭാര്യ; ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവ് ഞെട്ടി; രോഗശയ്യയിലായ അമ്മയെ കൊന്നത് മകന്‍

ചെന്നൈ: കിടപ്പുരോഗിയായ 66കാരിയെ മകന്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ശ്രീപെരുംപത്തൂരിലാണ് സംഭവം. കിടപ്പുരോഗിയായ അമ്മയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ ഭാര്യയെ കണ്ടത്. ഇവര്‍ ക്ഷയരോഗത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു. കൊലയ്ക്ക് പിന്നില്‍ മകന്‍ ആനന്ദന്‍ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. 

അമ്മയെ രോഗത്തിന്റെ കഷ്ടപ്പാടില്‍ നിന്ന് മോചിപ്പിക്കുകയാണ് താന്‍ ചെയ്തതെന്നാണ് മകന്റെ ന്യായീകരണം. ശ്രീപെരുംപത്തൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ ജൂലായ് ആദ്യആഴ്ചയാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. പിന്നീട് രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ഇനി ആശുപത്രിയില്‍ പോകേണ്ടെന്നും കൊന്നുകളയാനും ഇവര്‍ മകനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com