ബിഹാറില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും; യോഗം ഇന്ന്

നിലവില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആണ്. ജൂലൈ 16മുതല്‍ 31വരെയാണ് ഇപ്പോഴത്തെ ലോക്ക്ഡൗണ്‍.
ബിഹാറില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും; യോഗം ഇന്ന്

പട്‌ന: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബിഹാറില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും. ആഗസ്റ്റ് ഒന്നുമുതല്‍ 16 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനമെടുക്കാനായി ഇന്ന് വൈകുന്നേരം  ഉന്നതതല യോഗം ചേരും. 

നിലവില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആണ്. ജൂലൈ 16മുതല്‍ 31വരെയാണ് ഇപ്പോഴത്തെ ലോക്ക്ഡൗണ്‍. കഴിഞ്ഞ മൂന്നാഴ്ചയായി ബിഹാറില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ച തോതിലാണ്.

43,591പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 27,530പേര്‍ രോഗമുക്തരായപ്പോള്‍, 269പേര്‍ മരണത്തിന് കീഴടങ്ങി. ചൊവ്വാഴ്ച 2,480പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

എന്നാല്‍ ലോക്ക്ഡൗണ്‍ കൊണ്ട് രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ലെന്നും ഈ കാലയളയില്‍ വ്യാപനം വലിത തോതില്‍ വര്‍ദ്ധിക്കുകയാണ് ചെയ്തതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പത്തെ ദിവസം വരെ സംസ്ഥാനത്ത് ആകെ 20,173കോവിഡ് പോസിറ്റീവ് കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാവലധി അവസാനിക്കുമ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണം 43,591ആയി എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com