'ഡാര്‍ക്ക് വെബ്' വഴി ഒന്നേകാല്‍ കോടിയുടെ മയക്കുമരുന്ന്; പബ്ബിലെത്തുന്നവര്‍ക്ക് വില്‍പ്പന; പിടിയിലായവരില്‍ മലയാളിയും

'ഡാര്‍ക്ക് വെബ്' വഴി ഒന്നേകാല്‍ കോടിയുടെ മയക്കുമരുന്ന്; പബ്ബിലെത്തുന്നവര്‍ക്ക് വില്‍പ്പന; പിടിയിലായവരില്‍ മലയാളിയും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി മലയാളികളടക്കമുള്ള യുവാക്കള്‍ പിടിയില്‍. ഒന്നേകാല്‍ കോടി രൂപയുടെ മയക്കുമരുന്നുമായാണ് സംഘം ബംഗളൂരുവില്‍ പിടിയിലായത്. ഷഹദ് മഹമ്മദ് (24) കെ അജ്മല്‍ (22), അജിന്‍ കെജി വര്‍ഗീസ് (21), നിതിന്‍ മോഹന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. 

ബംഗളൂരു സിറ്റി പൊലീസ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ നാര്‍ക്കോട്ടിക് വിങ്ങാണ് പ്രതികളെ പിടികൂടിയത്. 2,000 എല്‍എസ്ഡി സ്ട്രിപ്പുകള്‍, 110 ഗ്രാം എംഡിഎംഎ, പത്ത് എക്സ്റ്റസി ടാബ്‌ലറ്റുകള്‍, അഞ്ച് കിലോ മരിജുവാന എന്നിവ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു. 

ബംഗളൂരുവിലെ അറിയപ്പെടുന്ന പബ്ബില്‍ ഡിജെ ആയി ജോലി ചെയ്യുന്നവരാണ് പിടിയിലായ നാല് പേരും. ഇവര്‍ പബ്ബിലെത്തുന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കുമാണ് മയക്കുമരുന്നു നല്‍കിയിരുന്നത്. ഇന്റര്‍നെറ്റിലെ അധോലോകമായ 'ഡാര്‍ക്ക് വെബ്' ഉപയോഗിച്ചാണ് പ്രതികള്‍ മയക്കുമരുന്നു കൈവശമാക്കിയതെന്നു കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com