കൃഷിക്കായി ഭൂമി ഉഴുതു, പൊങ്ങിവന്നത് രണ്ടു കുടങ്ങളിലായി സ്വര്‍ണാഭരണങ്ങള്‍, നിധിയില്‍ അമ്പരന്ന് കര്‍ഷകന്‍

കൃഷിക്കായി ഉഴുതുമറിച്ച ഭൂമിയില്‍ നിന്ന് കര്‍ഷകന് നിധി ലഭിച്ചു.
കൃഷിക്കായി ഭൂമി ഉഴുതു, പൊങ്ങിവന്നത് രണ്ടു കുടങ്ങളിലായി സ്വര്‍ണാഭരണങ്ങള്‍, നിധിയില്‍ അമ്പരന്ന് കര്‍ഷകന്‍

ഹൈദരാബാദ്: കൃഷിക്കായി ഉഴുതുമറിച്ച ഭൂമിയില്‍ നിന്ന് കര്‍ഷകന് നിധി ലഭിച്ചു. രണ്ടു കുടങ്ങളിലായി സ്വര്‍ണം, വെളളി ആഭരണങ്ങളാണ് ലഭിച്ചത്.

തെലങ്കാനയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. രണ്ടു കുടങ്ങളിലായി 25 സ്വര്‍ണം, വെളളി ആഭരണങ്ങളാണ് ലഭിച്ചത്. രണ്ടു വര്‍ഷം മുന്‍പാണ് കര്‍ഷകനായ മുഹമ്മദ് സിദ്ദിഖി കൃഷിക്കായി ഭൂമി വാങ്ങിയത്.

മണ്‍സൂണ്‍ സംസ്ഥാനത്തിന്റെ തൊട്ടരികില്‍ എത്തിയതോടെ, ഉഴുതുമറിച്ച് കൃഷിക്കായി ഭൂമി ഒരുക്കാന്‍ സിദ്ദിഖി തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് മുന്നോട്ടുപോകുമ്പോഴാണ് നിധി ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

സ്വര്‍ണാഭരണങ്ങളില്‍ ഏറെയും പാദസരമായിരുന്നു. സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ നിധി ഏറ്റെടുത്തു. ഇതിന്റെ കാലപഴക്കം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പരിശോധിക്കാനുളള തീരുമാനത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. സ്ഥലത്തിന് ചരിത്രവുമായി യാതൊരു ബന്ധവുമില്ലെന്നാണ് പ്രാഥമിക വിവരം. എങ്കിലും പുരാവസ്തു വകുപ്പിനെ കാര്യങ്ങള്‍ അറിയിക്കുമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com