കാറ്റ് വന്ന് വൈറസിനെ ഓടിക്കും; 'കൊറോണ ദേവീ പൂജ' നടത്തി സ്ത്രീകൾ (വീഡിയോ)

കാറ്റ് വന്ന് വൈറസിനെ ഓടിക്കും; 'കൊറോണ ദേവീ പൂജ' നടത്തി സ്ത്രീകൾ
കാറ്റ് വന്ന് വൈറസിനെ ഓടിക്കും; 'കൊറോണ ദേവീ പൂജ' നടത്തി സ്ത്രീകൾ (വീഡിയോ)

ഗുവാഹത്തി: കൊറോണ വൈറസിനെ ദേവിയായി ആരാധിച്ച് അസമിലെ​ ​ഗ്രാമീണർ. ലോകമാകെ കോവിഡ് വ്യാപനം തുടരുന്നതിനിടെയാണ് 'കൊറോണ ദേവീ പൂജ' നടന്നത്. അസമിലെ ബിശ്വനാഥ് ചരിയാലി മുതൽ ദാരംഗ് ജില്ലയിലും ഗുവാഹത്തിലും വരെ ഈ പൂജ നടന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പലരും പങ്കിട്ടിട്ടുണ്ട്.

കോവിഡ് 19 രോഗ ബാധയെ നേരിടാനുള്ള വാക്സിൻ കണ്ടെത്താൻ ശാസ്ത്ര ലോകം കഠിനമായ പരിശ്രമത്തിലാണ്. അതിനിടെയാണ് അസമിലെ സ്ത്രീകൾ കൊറോണ ദേവീ പൂജ നടത്തിയത്. ഈ മഹാമാരി പടരുന്നത് അവസാനിപ്പിക്കാൻ പൂജ കൊണ്ട് മാത്രമെ സാധിക്കുകയുള്ളൂ എന്നാണ് ഇവരുടെ വിശ്വാസം. ബിശ്വനാഥ് ചരിയാലിയിൽ നദിക്കരയിൽ ശനിയാഴ്ചയാണ് പൂജ നടന്നത്.

'ഞങ്ങൾ കൊറോണ മായെ പൂജിക്കുകയാണ്. പൂജ കഴിയുമ്പോൾ കാറ്റ് വന്ന് വൈറസിനെ തകർത്തു കളയും'-  പൂജ നടത്തിയ ഒരു സ്ത്രീ പറഞ്ഞു.

അസമിൽ ഇന്നലെ മാത്രം 81 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,324 ആയി ഉയർന്നു. ലോക്ക്ഡൗൺ അഞ്ചാം ഘട്ടം തുടങ്ങി ഒരാഴ്ച തികയുമ്പോൾ ഇന്ത്യയിൽ രോ​ഗ വ്യാപനം ഉയരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com