ദളിത് വീടുകള്‍ക്കു തീവച്ചവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ്; ഉത്തരവിട്ട് യോഗി സര്‍ക്കാര്‍

ദളിത് വീടുകള്‍ തീവെച്ച് നശിപ്പിച്ചവർക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ്; ഉത്തരവിട്ട് യോഗി സര്‍ക്കാര്‍
ദളിത് വീടുകള്‍ക്കു തീവച്ചവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ്; ഉത്തരവിട്ട് യോഗി സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ദളിത് വീടുകള്‍ അഗ്നിക്കിരയാക്കിയ സംഭവത്തിലെ പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ (എന്‍എസ്എ) പ്രകാരം കേസെടുക്കാന്‍ ഉത്തരവ്. കേസിലെ മുഖ്യ പ്രതികളായ നൂര്‍ അലം, ജാവേദ് സിദ്ദിഖി എന്നിവര്‍ക്കെതിരെയാണ് കേസ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉത്തരവിറക്കിയത്.

കഴിഞ്ഞ ദിവസമാണ് സരായ് ഖ്വാജ പ്രദേശത്തെ നിരവധി ദളിത് വീടുകള്‍ അക്രമികള്‍ തീയിട്ട് നശിപ്പിച്ചത്. ഒരു തോട്ടത്തില്‍ നിന്ന് മാമ്പഴം പറിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് തീവെപ്പ് അരങ്ങേറിയത്. ആക്രമണത്തില്‍ ഏഴോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

സംഭവത്തില്‍ വീടുകള്‍ തകര്‍ന്ന ദളിതര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കണമെന്ന് മുഖ്യമന്ത്രി ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വീട് നഷ്ടപ്പെട്ടവര്‍ക്ക് സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com