ഒറ്റദിവസം 11,929 പേര്‍ക്ക് രോഗബാധ, മരണം 311 ; കോവിഡ് ബാധിതരുടെ എണ്ണം മൂന്നേകാല്‍ ലക്ഷം കടന്നു

രാജ്യത്ത് ആകെ 3,20,922 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 311 പേരാണ് മരിച്ചത്
ഒറ്റദിവസം 11,929 പേര്‍ക്ക് രോഗബാധ, മരണം 311 ; കോവിഡ് ബാധിതരുടെ എണ്ണം മൂന്നേകാല്‍ ലക്ഷം കടന്നു

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 11,000 ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11,929 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വൈറസ് ബാധയാണ് ഇന്നലെ കണ്ടെത്തിയത്.

ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം മൂന്നേകാല്‍ ലക്ഷം കടന്നു. രാജ്യത്ത് ആകെ 3,20,922 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 311 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 9195 ആയി.

രാജ്യത്ത് ഇതുവരെ 1,62,379 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com